തെലങ്കാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ രാജ്യസഭ എം.പിയുമായ എം.എ. ഖാന്‍ കോണ്‍ഗ്രസ് വിട്ടു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്റെ തെരഞ്ഞെടുപ്പു തീയതികള്‍ നിശ്ചയിക്കാന്‍ ഞായറാഴ്ച പ്രവര്‍ത്തക സമിതി ചേരാനിരിക്കെ മറ്റൊരു മുതിര്‍ന്ന നേതാവ് കൂടി കോണ്‍ഗ്രസ് വിട്ടു. തെലങ്കാന കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും മുന്‍ രാജ്യസഭ എം.പിയുമായ എം.എ. ഖാനാണ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചത്. രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാര്‍ട്ടി ഉപാധ്യക്ഷനായി രാഹുല്‍ ഗാന്ധിയെ നിയമിച്ചതോടെയാണ് കോണ്‍ഗ്രസിന് തിരിച്ചടി തുടങ്ങിയത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണമായെന്നും ഖാന്‍ പറയുന്നു.

കഴിഞ്ഞദിവസം മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന നേതാവുമായ ഗുലാംനബി ആസാദ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചിരുന്നു. ‘ഞാന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. രാഹുല്‍ ഗാന്ധി പാര്‍ട്ടി ഉപാധ്യക്ഷന്റെ  ചുമതലയേറ്റതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. അദ്ദേഹത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടാണ്. അത് ബ്ലോക്ക് തലം മുതല്‍ ബൂത്തുതലം വരെയുള്ള നേതാക്കളുമായി ഒത്തുപോകുന്നതല്ല’ -ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പാര്‍ട്ടി ഇന്ന് നേരിടുന്ന തിരിച്ചടികള്‍ക്കെല്ലാം കാരണം ഇതാണ്. വര്‍ഷങ്ങളായി പാര്‍ട്ടിയെ ശക്തിപ്പെടുത്തിയ മുതിര്‍ന്ന നേതാക്കളെല്ലാം പുറത്തുപോവുകയാണ്. രാഹുല്‍ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കളോട് എങ്ങനെ പെരുമാറണമെന്ന് അറിയില്ലെന്നും ഖാന്‍ കുറ്റപ്പെടുത്തി. ഇന്ന് വൈകിട്ട് മൂന്നരക്ക് വീഡിയോ കോണ്‍ഫറന്‍സായാണ് പ്രവര്‍ത്തകസമിതി ചേരുന്നത്. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കൊപ്പം ചികിത്സാര്‍ഥം വിദേശത്തുപോയ സോണിയഗാന്ധി യോഗത്തില്‍ അധ്യക്ഷത വഹിക്കും.

സെപ്റ്റംബര്‍ 20നു മുമ്പ്  പാര്‍ട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കുമെന്ന പ്രഖ്യാപനം നേരത്തെ  നടത്തിയെങ്കിലും നിലവിലെ സാഹചര്യങ്ങളില്‍ കൂടുതല്‍ വൈകിയേക്കും. രാഹുല്‍ വീണ്ടും അധ്യക്ഷനാകണമെന്ന സമ്മര്‍ദം പല നേതാക്കളും തുടരുകയാണ്. അത് നടന്നില്ലെങ്കില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കുമെന്നാണ് സൂചനകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല ഏറ്റെടുത്തു

0
തിരുവനന്തപുരം: ഓപ്പറേഷൻ തൂഫാന്റെ നോഡൽ ഓഫീസറായി പുട്ട വിമലാദിത്യ വീണ്ടും ചുമതല...

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

0
തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം...

എയർ ഇന്ത്യയിൽ നടത്തിയ പരിശോധനയിൽ രണ്ട് പൈലറ്റുമാർ കൂടി പ്രാഥമിക ഡ്രഗ് ടെസ്റ്റിൽ പരാജയപ്പെട്ടു

0
ഡൽഹി: ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനം ആകാശത്ത്...

കോഴിക്കോട് മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു

0
കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64...