അയ്യപ്പഭക്തൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവം ; അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രമോദ് നാരായണ്‍ എം.എൽ.എ മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കത്ത് നൽകി

For full experience, Download our mobile application:
Get it on Google Play

റാന്നി: വടശ്ശേരിക്കരയിൽ അയ്യപ്പഭക്തൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രമോദ് നാരായണ്‍ എം.എൽ.എ വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടിക്ക് കത്ത് നൽകി. തമിഴ്നാട് കൃഷ്ണഗിരി ഹുസൂർ അലൂർ കഥരേപ്പള്ളി ഡോർ നമ്പർ 424 -12 ൽ നാഗരാജു(55)യാണ് ചൊവ്വാഴ്ച രാത്രി 11ന് വടശ്ശേരിക്കര പാലത്തിനു സമീപത്ത് വെച്ച് ഷോക്കേറ്റ് മരിച്ചത്. തീർത്ഥാടനം കഴിഞ്ഞ് മടങ്ങുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വടശ്ശേരിക്കരയിൽ നിർത്തി. പാലത്തിനോട് ചേർന്ന് മൂത്രമൊഴിക്കാനായി പോയപ്പോഴാണ് നാഗരാജന് വൈദ്യുതാഘാതം ഏറ്റത്. കഴിഞ്ഞ വർഷം തീർത്ഥാടന സമയത്ത് വടശ്ശേരിക്കര പാലത്തിൽ പഞ്ചായത്ത് താൽക്കാലികമായി സ്ഥാപിച്ച വൈദ്യുത വിളക്കുകൾ പിന്നീട് മാറ്റി. എന്നാൽ വൈദ്യുതി സ്ഥാപിക്കാൻ വലിച്ചിരുന്ന കേബിളുകൾ മാറ്റിയിരുന്നില്ല. ഇതിൽ നിന്നാണ് നാഗരാജിന് ഷോക്കേറ്റത്. വൈദ്യുത വകുപ്പ് ജീവനക്കാരുടെ ഭാഗത്തുനിന്ന് എന്തെങ്കിലും അനാസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ ശക്തമായി നടപടി എടുക്കണമെന്ന് എംഎൽഎ കത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...