Thursday, April 10, 2025 5:48 am

അയ്യപ്പ മഹാ സത്രം ആചാര്യന്മാരുടെ ശ്രദ്ധാ കേന്ദ്രമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഡിസംബർ 15 മുതൽ 28 വരെ നടക്കുന്ന ശ്രീമത് അയ്യപ്പ മഹാ സത്രം ആത്യാത്മികാചാര്യന്മാരുടെ ശ്രദ്ധാ കേന്ദ്രമാകുന്നു. മഹാരാഷ്ട്ര ത്രയംബകേശ്വർ പഞ്ച് അഗ്നി അഖാഡ മഠത്തിലെ സന്യാസി ശ്രേഷ്ഠൻ സ്വാമി പവനപുത്ര ദാസ് സത്ര വേദിയിലെത്തി പൂർണ സമയ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്. അയിരൂർ ഞാനാനന്ദാശ്രമം സ്വാമിനി ദേവി സംഗമേശനന്ദ സരസ്വതി സത്ര നടത്തിപ്പുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നു. ചിങ്ങോലി ശിവപ്രഭാകര സിദ്ധാശ്രമം മഠാധിപതി സത് ഗുരു രാമാ ദേവി, പത്തനംതിട്ട ജ്ഞാനന്ദാശ്രമം മഠാധിപതി ഞാനാഭ നിഷ്ഠ, സത് സ്വരൂപാനന്ദ സ്വാമികൾ, മാതാ കൃഷ്ണാനന്ദ പൂർണിമ മയി, മാതാ സന്മയീ തീർത്ഥ വാഴുർ തുടങ്ങിയ നിരവധി ആധ്യാത്മികാചാര്യന്മാരാണ് മഹാ സത്രവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നത്.

കൂടാതെ പ്രശസ്ത ചലച്ചിത്ര താരവും മുൻ രാജ്യ സഭാ അഗവുമായ സുരേഷ് ഗോപി, പന്തളം കൊട്ടാരം നിർവ്വാഹക സമിതി അധ്യക്ഷൻ പി ജി ശശികുമാര വർമ്മ, ജനറൽ സെക്രട്ടറി പി എൻ നാരായണ വർമ്മ, ശബരിമല തന്ത്രിമാർ, മുൻ മേൽശാന്തിമാർ തുടങ്ങിയവരും സത്രത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുന്നുണ്ട്. അതിനിടെ സത്ര വേദി നിർമാണം തുരുവാഭരണ പാതയിൽ പുരോഗമിക്കുകയാണ്. പ്രധാന പന്തലിന്റെ നിർമാണം ആരംഭിച്ചു. സത്രത്തിനു മുന്നോടിയായി ഇന്നലെ നടന്ന നാരായണീയ യജ്ഞത്തിൽ പാരായണം ചെയ്തത് ഓമല്ലൂർ ശ്രീ രക്തകണ്ഡേശ്വർ നാരായണീയ സമിതിയാണ്. അന്നദാനവും നടത്തി.

നാരായണീയ അന്നദാന യജ്ഞങ്ങളിൽ സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാര്, പ്രസിഡണ്ട് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, ഹരി മുണ്ടപ്പുഴ, വിനീത് കുമാർ, ബിനു കരുണൻ, വിജയലക്ഷ്മി, സാബു പി, രാധാകൃഷ്ണൻ പെരുമ്പട്ടി, മോഹന ചന്ദ്രൻ കാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പോലീസിന്‍റെ ഡ്രോണ്‍ പരിശോധനക്കിടെ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

0
രാമനാട്ടുകര : കോഴിക്കോട് രാമനാട്ടുകരയില്‍ പോലീസിന്‍റെ ഡ്രോണ്‍ പരിശോധനക്കിടെ കഞ്ചാവ് ചെടികള്‍...

ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ

0
ചേർത്തല : ആലപ്പുഴയിൽ നിന്നു രണ്ടു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ്...

സിഐടിയുവുമായി സംയുക്ത സമരത്തിന് ഇല്ലെന്ന് ഐഎൻടിയുസി

0
തിരുവനന്തപുരം : സിഐടിയുവുമായി തൽക്കാലം സംയുക്ത സമരത്തിന് ഇല്ലെന്ന് കോൺഗ്രസ് തൊഴിലാളി...

വീടിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം : ആര്യനാട് കൊക്കോട്ടേലയിൽ വീടിനുള്ളിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. പൂച്ചപ്പാറ...