മോട്ടോർ തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകണം : പി ടി പോൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വാഹന നികുതിയും റോഡ് ടാക്സും സർക്കാരിലടച്ച് വാഹനം ഓടിച്ച് മാത്രം ഉപജീവനമാർഗ്ഗം നടത്തുന്ന മോട്ടോർ തൊഴിലാളികൾക്ക് സബ്സിഡി നിരക്കിൽ ഇന്ധനം നൽകുന്നതിന് സർക്കാർ പദ്ധതി ആവിഷ്കരിക്കണമെന്ന് മോട്ടോർ തൊഴിലാളി ഫെഡറേഷൻ( ഐഎൻടിയുസി ) സംസ്ഥാന പ്രസിഡന്റ് പി ടി പോൾ ആവശ്യപ്പെട്ടു. സ്ഥിരമായി ഉടമയല്ലാതെ വാഹനങ്ങൾ മാറി മാറി ഓടിച്ചു വരുന്ന തൊഴിലാളികൾക്ക് ഇപ്പോൾ ക്ഷേമനിധിയിൽ അംഗങ്ങൾ ആകുവാൻ സാധ്യമല്ല. ഇതിന് ആവശ്യമായ നിയമ ഭേദഗതി വരുത്തി ക്ഷേമനിധിയിൽ അംഗങ്ങൾ ആകുവാനുള്ള അവസരമുണ്ടാക്കണമെന്നും സംസ്ഥാന മോട്ടോർ ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം കൂടിയായ പി ടി പോൾ ആവശ്യപ്പെട്ടു. പത്തനംതിട്ടയിൽ മോട്ടോർ തൊഴിലാളി ഫെഡറേഷൻ( ഐഎൻടിയുസി ) ജില്ലാ നേതൃത്വ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോട്ടോർ ഫെഡറേഷൻ ( ഐഎൻടിയുസി ) ജില്ലാ പ്രസിഡണ്ട് എ ഡി ജോൺ അധ്യക്ഷത വഹിച്ചു. ഐഎൻടിസി ജില്ലാ പ്രസിഡണ്ട് ജ്യോതിഷ് കുമാർ മലയാലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ഐഎൻടിയുസി നേതാക്കളായ പി കെ ഗോപി, ഹരികുമാർ പൂതങ്കര, തൊട്ടുവ മുരളി, പി കെ ഇഖ്ബാൽ, വി എൻ ജയകുമാർ, എം ആർ ശ്രീധരൻ, സജി കെ സൈമൺ, അജിത്ത് മണ്ണിൽ, എ ഫറൂഖ്, ഓമന സത്യൻ, ഫാത്തിമ ബീവി തുടങ്ങിയവർ സംസാരിച്ചു.

മീറ്റർ ഘടിപ്പിക്കുന്നുമായി ബന്ധപ്പെട്ടു തൊഴിലാളികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടും കാലതാമസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോന്നി ലീഗൽ മെട്രോളജി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുവാൻ മോട്ടോർ തൊഴിലാളി ഫെഡറേഷൻ ജില്ലാ നേതൃത്വ ക്യാമ്പ് തീരുമാനിച്ചു. സമാപന സമ്മേളനം ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഡിസിസി വൈസ് പ്രസിഡണ്ട് എ സുരേഷ് കുമാർ, സി കെ അർജുനൻ, ജി ശ്രീകുമാർ, രാജേഷ് ചാത്തങ്കരി, മോഹൻകുമാർ കോന്നി, അംജിത്ത് അടൂർ, വല്ലാറ്റൂർ വാസുദേവൻ പിള്ള, സജി തോട്ടത്തിൽ മലയിൽ, ഷാജി വായ്പൂര്, കെ എൻ രാജൻ, പ്രസാദ് തുമ്പമൺ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....