റാന്നി : റാന്നിയിൽ നടന്ന് വരുന്ന അയ്യപ്പ മഹാ സത്രത്തിന്‍റെ യജ്ഞ സമ്മേളനങ്ങൾക്ക് അവസാനം കുറിച്ച് കൊണ്ട് യജ്ഞ സമർപ്പണ സമ്മേളനം നടന്നു. സമ്മേളനം സത്ര ക്ഷേത്ര മേൽശാന്തിയും മുൻ ശബരിമല മേൽശാന്തിയുമായിരുന്ന തിരുനാവായ് സുധീർ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സത്ര വേദി പവിത്രമായെന്നും അയ്യപ്പന്‍റെ സാന്നിധ്യത്താൽ അയ്യപ്പ സത്രം അനുഗ്രഹിക്കപ്പെട്ടെന്നും കൊറോണ കാലത്ത് ശബരിമലയിൽ മേൽശാന്തിയായിരിക്കാൻ കഴിഞ്ഞത് വൈശിഷ്ട്യമായ അനുഭവമാണെന്നും മറ്റ് മേൽശാന്തിമാർക്ക് ലഭിക്കാത്ത അനുഭവമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ കാലത്തെ മേൽശാന്തിയായ തനിക്ക് 13 മാസം ശബരിമല മേൽശാന്തിയായിരിക്കാൻ അവസരം ലഭിച്ചു. അതിൽ 9 മാസം അയ്യപ്പനും താനും മാത്രമായിരുന്നു സന്നിധിയിൽ. അതൊരു വലിയ പരീക്ഷണ കാലം കൂടിയായിരുന്നു. ഭീതിയും, കൗതുകവും, ഭക്തിയും, ആനന്ദവും എല്ലാം അനുഭവിച്ചു. അയ്യപ്പനെ നേരിട്ട് കണ്ടു. ചില ഘട്ടങ്ങളിൽ താൻ തന്നെയാണോ അയ്യപ്പനെന്ന് തോന്നിപോയിട്ടുണ്ടെന്നും, തത്ത്വമസി ദർശനം തനിക്ക് സാധ്യമായെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല യുവതി പ്രവേശന വിരുദ്ധ പ്രതിഷേധ കാലത്ത് ആഴിയിൽ ആത്മഹൂതി ചെയ്യാൻ തീരുമാനിച്ചിരുന്നുവെന്ന് കോയമ്പത്തുർ ആര്യ വൈദ്യശാല ഫാർമസി എക്സിക്യൂട്ടിവ് സെക്രട്ടറി ഗോവിന്ദൻ കുട്ടി പറഞ്ഞു. ആചാരങ്ങളെ തിരുത്തേണ്ടത് ആചാര്യന്മാരാണ്. അതിൽ സർക്കാർ ഇടപെട്ടതാണ് അസന്തുഷ്ടി ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സിനിമാ സീരിയൽ ബാല നടി പാർഥവി ചടങ്ങിൽ പങ്കെടുത്തു. സത്രം ജനറൽ കൺവീനർ എസ് അജിത് കുമാർ, പ്രസിഡന്റ് പ്രസാദ് കുഴികാല, ജനറൽ സെക്രട്ടറി ബിജുകുമാർ കുട്ടപ്പൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, വിജയലക്ഷ്മി, രമാ ദേവി ഗോവിന്ദ വാര്യർ, സുമതി ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.