റാന്നി : അയ്യപ്പ മഹാസത്രത്തിലേക്കുള്ള അന്നദാനത്തിനായി വിവിധ പ്രദേശങ്ങളിൽ നിന്ന് വിഭവങ്ങളെത്തി തുടങ്ങി. കഴിഞ്ഞ ദിവസം പാലക്കാട് ചിറ്റൂരിൽ നിന്നുള്ള അയ്യപ്പഭക്തരായ പ്രകാശൻ, രാഹുൽ , അജീഷ്, ജ്യോതിഷ്, അമർനാഥ്, ഉണ്ണി എന്നിവർ ചേർന്ന് സമാഹരിച്ച അന്നദാന വസ്തുക്കൾ റാന്നിയിലെത്തി. പാലക്കാട് ഗായത്രി മില്ല് ഉടമ 1000 കിലോ അരി സമർപ്പിച്ചു.
വിവിധ പ്രദേശങ്ങളിൽ നിന്ന് യജ്ഞ വേദിയിലേക്ക് ചെറുതും വലുതുമായ സമർപ്പണം നടക്കുന്നുണ്ട്. ഇടപ്പാവൂർ ശ്രീ ഭദ്ര നാരയണീയ സമിതിയാണ് ഇന്നലെ നാരായണീയ പാരായണം നടത്തിയത്. വാഴൂർ, തീർത്ഥപാദാനന്ദാശ്രമം മാതാ സൻമയിതീർത്ഥ നാരയണിയ പാരായണത്തിന് നേതൃത്വം നൽകി. ഇന്ന് കിടങ്ങന്നൂർ വിജയാനന്ദാശ്രമം നാരായണീയ സമിതി യജ്ഞം നടത്തും. നാരായണീയ പാരായണത്തോടൊപ്പം അന്നദാനയജ്ഞവും നടന്നു.
നാരായണീയ അന്നദാന യജ്ഞങ്ങളിൽ സംഘാടക സമിതി ജനറൽ കൺവീനർ എസ് അജിത് കുമാർ നെടുംപ്രയാര്, പ്രസിഡന്‍റ് പ്രസാദ് കുഴികാല, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജു കുമാർ കുട്ടപ്പൻ, ആചാര്യ വിജയലക്ഷ്മി, സുമതി ദാമോദരൻ, സാബു പി, ഷിബുലാൽ, കുളത്തൂർ മുഴി, രാധാകൃഷ്ണൻ പെരുമ്പട്ടി, മോഹന ചന്ദ്രൻ കാട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]