അയ്യപ്പ സത്രം : അന്നദാന യജ്‌ഞം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി തിരുവാഭരണ പാതയിൽ നടക്കുന്ന അഖിലഭാരത ശ്രീമദ് അയ്യപ്പ ഭാഗവത മഹാസത്രത്തിന്‍റെ  മുന്നോടിയായി ശബരിമല തീര്‍ത്ഥാടകര്‍ക്കായി അന്നദാന യജ്ഞം ആരംഭിച്ചു. ഡിസംബർ 15 മുതൽ 28 വരെയാണ് അന്നദാന യജ്ഞം നടത്തുന്നത്. ഇന്നുമുതൽ മണികണ്ഠനാൽത്തറയിലെത്തുന്ന ഭക്തർക്ക് ഭക്ഷണം ലഭിക്കും.

ശബരിമലയിൽ ദശകങ്ങളായി സ്വാമിമാർക്ക് ഭക്ഷണം നൽകികൊണ്ടിരുന്ന പ്രസാദ് മൂക്കന്നൂരും സംഘവുമാണ് അന്നദാനം ഒരുക്കുന്നതും സമർപ്പിക്കുന്നതും. ദർശനത്തിന് പോകുന്നതും വരുന്നതുമായ ഭക്തർക്കും അന്നദാനത്തിലും നാരായണീയ യജ്ഞത്തിലും പങ്കെടുക്കാം. സത്രം ആരംഭിക്കുന്ന ഡിസംമ്പർ 15 മുതൽ സത്രവേദിക്ക് സമീപം തന്നെ പാചകപ്പുര പ്രവർത്തനം ആരംഭിക്കും. ആയിരക്കണക്കിന് പേർക്കാണ് ഒരേ സമയം സത്രകാലത്ത് ഭക്ഷണം ഒരുക്കുന്നത്.

അന്നദാന കാര്യങ്ങൾക്കായി നിരവധി അയ്യപ്പഭക്തർ രംഗത്തുണ്ടാകും.
അയ്യപ്പസത്രം മുഖ്യരക്ഷാധികാരിയും ശബരിമല തന്ത്രിയുമായ ബ്രഹ്മശ്രീ. കണ്ഠരര് രാജിവര് റാന്നി വൈക്കം മണികണ്ഠനാൽത്തറയിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അയ്യപ്പസത്രം സംഘാടക സമിതി ജനറൽ കൺവീനർ എസ്.അജിത്ത്കുമാർ നെടുംബ്രയാർ, പ്രസിഡൻറ്റ് പ്രസാദ് കുഴിക്കാല, പ്രോഗ്രാം ചെയർമാൻ ഗോപൻ ചെന്നിത്തല, ജനറൽ സെക്രട്ടറി ബിജുകുമാർ, എക്ലസിക്യുട്ടിവ് അംഗങ്ങളായ പ്രസാദ് മുക്കന്നൂർ, മോഹനചന്ദ്രൻ, രാധാകൃഷ്ണൻ നായർ, സാബു, ഹരികുമാർ, മനോജ് കോഴഞ്ചേരി , വിജയലക്ഷ്മിടീച്ചർ, സുമതി ദാമോധരൻ, സിമി ഹരികുമാർ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...