മദ്യത്തിനും ക്ഷാമം, ജനപ്രിയ ബ്രാന്‍ഡുകള്‍ എങ്ങുമില്ല!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡിസ്റ്റിലറികള്‍ പൂട്ടുകയും മദ്യക്കമ്പനികള്‍ സപ്ളൈ നിറുത്തുകയും ചെയ്തതോടെ ബെവ്കോ മദ്യവില്പനശാലകളിലും ചെറുകിട ബാറുകളിലും ജനപ്രിയ വിദേശ മദ്യ ബ്രാന്‍ഡുകള്‍ കിട്ടാനില്ല. സ്റ്റോക്കുള്ളത് വിലകൂടിയ ചുരുക്കം ബ്രാന്‍ഡുകളും വിദേശ നിര്‍മ്മിത മദ്യവും മാത്രം. ബിവറേജസ് കോര്‍പ്പറേഷന്‍ ഗോഡൗണുകളിലെ സ്റ്റോക്കും തീര്‍ന്നു. ക്ഷാമമില്ലാത്തത് ബിയറും വൈനും മാത്രം.

ഗോഡൗണുകളില്‍ കെട്ടിക്കിടന്ന അത്ര ജനപ്രിയമല്ലാത്ത വിലകുറഞ്ഞ ചില ബ്രാന്‍ഡുകള്‍ ബാറുകളില്‍ വില്‍ക്കുന്നുണ്ട്. അതും വൈകാതെ തീരും. ഗ്രൂപ്പടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ബാറുകളില്‍ മാത്രമാണ് വലിയ ക്ഷാമമില്ലാത്തത്. അവിടുത്തെ കുടി സാധാരണക്കാരന് താങ്ങാനാവില്ല. ഫുള്‍ ബോട്ടിലിന് (750 മില്ലി) 1400 രൂപയില്‍ താഴെ വിലയുള്ള ഒറ്റ മദ്യവും മിക്കയിടത്തും ഇല്ല. സര്‍ക്കാര്‍ ഉത്പന്നമായ ജവാന്‍ റം ഇടയ്ക്കിടെ എത്തുമെങ്കിലും നിമിഷത്തിനുള്ളില്‍ തീരും.

സ്പിരിറ്റ് വില കുത്തനെ കൂടിയതോടെയാണ് കമ്പനികള്‍ ഉത്പാദനം കുറച്ചത്. ലിറ്ററിന് 60 രൂപയില്‍ നിന്ന് 76 ആയി. ഇപ്പോഴത്തെ സാഹചര്യത്തില്‍ മദ്യവില കൂട്ടുന്നതിനോട് കമ്പനികള്‍ക്ക് താത്പര്യമില്ല. ടേണ്‍ ഓവര്‍ ടാക്സ് (വിറ്റുവരവ് നികുതി – 13 % ) ഒഴിവാക്കി മദ്യവില കൂട്ടാതെയും നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരാതെയും പരിഹാരമുണ്ടാക്കണമെന്നാണ് കേരളത്തിലെ കമ്പനികളുടെ ആവശ്യം. ഇംപോര്‍ട്ട് ഫീസ് ( 33.75 രൂപ /കെയ്സ്) ഒഴിവാക്കണമെന്നാണ് കേരളത്തിനു പുറത്തുള്ള കമ്പനികളുടെ ആവശ്യം.

പത്തനംതിട്ട മീഡിയായുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്കുള്ള പ്രത്യേക അറിയിപ്പ്
വാട്ട്സ് ആപ്പിന്റെ ഏറ്റവും പുതിയ ഫീച്ചര്‍ ആയ “വാട്സ് ആപ്പ് കമ്മ്യൂണിറ്റി ” യിലേക്ക് ഇന്നുമുതല്‍ പത്തനംതിട്ട മീഡിയ മാറുകയാണ്. നിലവിലുള്ള എല്ലാ ഗ്രൂപ്പുകളും കമ്മ്യൂണിറ്റി ഫീച്ചറിലെ Announcement group ലേക്ക് ഉള്‍പ്പെടുത്തും. എല്ലാ ഗ്രൂപ്പുകളിലേക്കും ഒരേസമയം മെസ്സേജ് അയക്കുവാന്‍ ഇതിലൂടെ സാധിക്കുമെന്നതിനാല്‍ വാര്‍ത്തകള്‍ ലഭിക്കുന്നതിലെ കാലതാമസം ഒഴിവാകും. പുതിയ ഫീച്ചര്‍ വന്നപ്പോള്‍ തന്നെ അത് പത്തനംതിട്ട മീഡിയ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിലും ചില സാങ്കേതിക തടസ്സങ്ങള്‍ നേരിട്ടതിനാല്‍ Announcement group ന് കൂടുതല്‍ പരിഗണന നല്‍കിയിരുന്നില്ല. എന്നാല്‍ നിലവില്‍ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചതിനാല്‍ ഇന്ന് മുതല്‍ Announcement group ലൂടെയായിരിക്കും വാര്‍ത്തകളുടെ ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത്.

നിലവിലുള്ള Whatsapp ഗ്രൂപ്പുകളില്‍ ഇന്ന് 4 മണിവരെ വാര്‍ത്തകള്‍ ലഭിക്കും. എന്നാല്‍ അതിനുശേഷം പൂര്‍ണ്ണമായും Announcement group ലൂടെയായിരിക്കും വാര്‍ത്തകളുടെ ലിങ്കുകള്‍ ലഭിക്കുക. Announcement group ല്‍ ഉള്ളവര്‍ക്ക് Admins ന്റെ നമ്പര്‍ മാത്രമേ കാണുവാന്‍ കഴിയു. നിലവില്‍ Whatsapp ഗ്രൂപ്പില്‍ ഉള്ളവര്‍ക്ക്  താഴെക്കാണുന്ന ലിങ്കിലൂടെ Announcement group ല്‍ ചേരാം. എന്തെങ്കിലും ബുദ്ധിമുട്ടുകളോ സംശയങ്ങളോ ഉണ്ടായാല്‍ ബന്ധപ്പെടുക –  94473 66263
https://chat.whatsapp.com/HXbJKS2YxdT9BfFibUQYmz

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...

പാലക്കാട് മുണ്ടൂരിൽ സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക ആക്രമണം

0
പാലക്കാട്: പാലക്കാട് മുണ്ടൂരിലെ എം.ഇ.എസ് യു.പി സ്കൂളിന് നേരെ സാമൂഹ്യവിരുദ്ധരുടെ വ്യാപക...