Wednesday, May 15, 2024 10:34 am

അയ്യപ്പ സേവ സംഘം താലൂക്ക് സമ്മേളനം വടശ്ശേരിക്കരയിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : അയ്യപ്പ സേവ സംഘം റാന്നി താലൂക്ക് സമ്മേളനം നവംബർ ആദ്യവാരത്തിൽ വടശ്ശേരിക്കര ചെറുകാവ് ദേവി ക്ഷേത്ര ഹാളിൽ നടത്തുന്നതിന് റാന്നി താലൂക്ക് യൂണിയൻ യോഗം തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി താലൂക്കിലെ 72 ശാഖകളും പുനസംഘടന നടത്തുന്നതിനും സംഘത്തിന്റെ താലൂക്കിലുള്ള അയ്യപ്പ സേവ സംഘം ക്ഷേത്രങ്ങളുടെ ഭരണ സമിതിയുടെ കാലാവധി കഴിഞ്ഞ കമ്മറ്റികൾ പുനസംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. മെഡിക്കൽ ക്യാബ് ഉൾപ്പെടെ സേവന പ്രവർത്തനങ്ങൾ നൽകുന്നതിനും വടശ്ശേരിക്കര, ളാഹ, നാറാണംതോട് ഉൾപ്പെടെയുള്ള ഇടത്താവളങ്ങളിൽ അന്നദാനം സംഘടിപ്പിക്കുവാനും താലൂക്ക് യൂണിയൻ യോഗം തീരുമാനിച്ചു.

ശബരിമല, പമ്പാ സേവ സംഘം ക്യാമ്പുകൾ നടത്തുന്നതിനുള്ള ചുമതലയും രേഖാപരമായി റാന്നി താലുക്ക് യൂണിയന് നൽകിയ വിവരം ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഡി വിജയകുമാർ യോഗത്തെ അറിയിച്ചു. വടശ്ശേരിക്കര ചെറുകാവ് ക്ഷേത്രത്തിൽ കൂടിയ യോഗത്തില്‍ താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് പി ആർ ബാലൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറി ആഡ്വ.ഡി വിജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് യൂണിയൻ സെക്രട്ടറിയും സംസ്ഥാന അഡ്ഹോക്ക് കമ്മറ്റി അംഗവുമായ പ്രസാദ് കുഴികാല, സംസ്ഥാന സമതി അംഗങ്ങളായ സി കെ ബാലൻ, സതീഷ് കെ പണിക്കർ, ട്രഷറർ ശിവദാസ കൈമൾ, മുൻ ദേശീയ സമതി അംഗമായിരുന്ന മുല്ലയ്ക്കൽ ശശികുമാർ, ഷാജി ചെങ്ങന്നൂർ, സുധാകരൻപിള്ള പുതിയമഠം, പി എസ് ഉത്തമൻ, മധു ളാഹ, രാജേഷ്, ഹരികുമാർ, സുജിത്ത് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പറക്കോട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ വ്യാപാരികളുടേയും നാട്ടുകാരുടേയും പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ചു

0
പറക്കോട് : അടൂർ നഗരസഭയിലെ പറക്കോട് ഭാഗത്തെ കൈയേറ്റം ഒഴിപ്പിക്കൽ വ്യാപാരികളുടേയും...

ചബഹാർ ഇന്ത്യയേറ്റെടുത്തത് എല്ലാവർക്കും ​ഗുണം ചെയ്യും, കരാർ നയതന്ത്രവിജയം ; എസ് ജയശങ്കർ

0
കൊൽക്കത്ത: ഇറാനിലെ ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട യുഎസിന്റെ പ്രസ്താവനകളെ തള്ളി വിദേശകാര്യമന്ത്രി...

തലസ്ഥാനത്ത് ‘ഓപ്പറേഷൻ ആ​ഗ്’ : ​​കരമന, നേമം പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

0
തിരുവനന്തപുരം: തലസ്ഥാനത്തെ ​ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്. കരമന നേമം മേഖലയിലാണ് പരിശോധന...

അന്താരാഷ്ട്രാ നേഴ്സസ് ദിനാഘോഷത്തിന്‍റെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജില്‍ നഴ്സുമാരുടെ റാലി സംഘടിപ്പിച്ചു

0
തിരുവല്ല : അന്താരാഷ്ട്രാ നഴ്സസ് ദിനാഘോഷത്തിന്‍റെ ഭാഗമായി റാന്തൽ വിളക്കേന്തിയ ഫ്ളോറൻസ്...