ദില്ലി: ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ജാമ്യം അനുവദിച്ചു. ഒരു മാസത്തേയ്ക്ക് പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നും നാലാഴ്ച്ച ദില്ലിയിൽ പ്രവേശിക്കരുതെന്നും അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പൗരത്വ നിയമത്തിനെതിരെ ദില്ലിയിൽ നടന്ന പ്രതിഷേധങ്ങളിൽ മുൻനിര പോരാളിയായിരുന്നു ചന്ദ്രശഖർ ആസാദ്. ബിജെപിക്കും മോദിക്കുമെതിരെ ശക്തമായ വിമർശനമാണ് അദേഹം ഉയർത്തിയത്.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് ഉപാധികളോടെ ജാമ്യം
RECENT NEWS
Advertisment