ആസാദി കാ അമൃത് മഹോത്സവം : വാക്കത്തോണ്‍ ആവേശമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംഘടിപ്പിച്ച ഈറ്റ് റൈറ്റ് കാമ്പയിന്റെ ഭാഗമായുള്ള വാക്കത്തോണ്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കളക്ട്രേറ്റ് അങ്കണത്തില്‍ നിന്ന് ആരംഭിച്ച വാക്കത്തോണ്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ അവസാനിച്ചു. രുചിയില്‍ മാറ്റം ഒതുക്കാതെ നല്ല ആരോഗ്യം വാഗ്ദാനം ചെയ്യുന്ന ഭക്ഷണം നമ്മുടെ ശീലങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ഏറ്റവും നല്ല ഭക്ഷണം നല്ല രീതിയില്‍ നല്ല ക്രമത്തില്‍ കഴിക്കണം. അത്തരം ശീലങ്ങളിലേക്ക് ചെറുപ്പത്തില്‍ തന്നെ നാം നീങ്ങണം. മികച്ച ഭക്ഷണത്തോടൊപ്പം വ്യായാമവും അത്യാവശ്യമാണ്. സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ അനാരോഗ്യത്തില്‍ നിന്ന് ശരീരത്തിന് സ്വാതന്ത്ര്യം നല്‍കുകയെന്നതും നമ്മുടെ പ്രതിജ്ഞകളില്‍ ഒന്നാകണമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.അനില്‍കുമാര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായ എസ്.പ്രശാന്ത്, അസീം, ഇന്ദുബാല, പ്രശാന്ത് കുമാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​പി.എം ശ്രീ വിവാദത്തിൽ യു.ഡി.എഫിനെതിരെ പിണറായി വിജയൻ ; കേന്ദ്ര പദ്ധതി വെറുതെ നടപ്പിലാക്കാൻ...

0
തിരുവനന്തപുരം: നിലവിലെ കോൺഗ്രസിന്റെ ദേശീയ നിലപാട് പിഎം ശ്രീയെ അംഗീകരിക്കുന്നതാണെന്ന് പ്രതിപക്ഷ...

ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തണ്ടർ’ ; കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവുമായി രണ്ടുപേര്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. 6 കിലോ...

ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

0
തിരുവനന്തപുരം: ഉദ്യോഗസ്ഥ യോഗം വിളിച്ചു ചേര്‍ത്തത്തില്‍ ഗവര്‍ണറെ രേഖാമൂലം അതൃപ്തി അറിയിച്ച്...

തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് എം പോക്സ് റിപ്പോർട്ട് ചെയ്തു. കിളിമാനൂർ പുളിമാത്ത് സ്വദേശിയായ 43...