ആസാദി കാ അമൃത് മഹോത്സവ് ; പരിപാടികൾക്ക് സമാപനമാകുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : സ്വാതന്ത്ര്യത്തിന്റെ 75-ാമത് വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി (ആസാദി കാ അമൃത് മഹോത്സവ് ), ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ റാന്നി താലൂക്കിൽ സംഘടിപ്പിച്ചു വന്ന പരിപാടികൾക്ക് സമാപനമാകുന്നു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 02 മുതൽ ജവഹർലാൽ നെഹ്റു ജയന്തിയായ നവംബർ 14 വരെയാണ് ദേശ വ്യാപകമായി നിയമബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വന്നത്. റാന്നി താലൂക്ക്തല പരിപാടികളുടെ സമാപനം നാളെ രാവിലെ 10.30 ന് റാന്നി ബ്ലോക്ക് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി ഉദ്ഘാടനം ചെയ്യും.

ലീഗൽ സർവീസസ് അതോറിറ്റി ചെയർപേഴ്സൺ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഏ.എസ് സോണി അദ്ധ്യക്ഷത വഹിക്കും. റാന്നി ബാർ അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, വ്യാപാരി വ്യവസായി സംഘടനാ പ്രസിഡൻ്റ് സി.വി മാത്യു എന്നിവർ പ്രസംഗിക്കും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ ,സന്നദ്ധ സംഘടനാ ഭാരവാഹികൾ എന്നിവര്‍ പങ്കെടുക്കും.

വിവിധ കർമ്മമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോ.വിൻസൻ്റ് സേവിയർ, ഫയർമെൻ പി.അനിൽകുമാർ, നിവേദ്യാ ആനന്ദ് എന്നിവരെയും നിയമ ബോധന പ്രശ്നോത്തരിയിൽ വിജയികളായ വിവിധ സ്കൂൾ വിദ്യാർത്ഥികളെയും അനുമോദിക്കും. തുടർന്ന് ഇന്ത്യൻ ഭരണഘടനയുടെ ചരിത്രത്തെക്കുറിച്ച് പബ്ളിക് പ്രോസിക്യൂട്ടർ മനോജ് കെ.ജോൺ, സൈബർ നിയമങ്ങളെക്കുറിച്ച് അഡ്വ.റിനോ സാക്ക് വടക്കത്ര  എന്നിവർ ക്ലാസെടുക്കുമെന്ന് ലീഗൽ സർവീസസ് സെക്രട്ടറി എസ്. സന്ദീപ്അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...