കോട്ടയം : ഭാര്യ ഉപേക്ഷിച്ചു പോയത് അയല്‍വാസികളുടെ ദുര്‍മന്ത്രവാദത്തെ തുടര്‍ന്നാണെന്നു സംശയo ദമ്പതികള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ 63കാരന് 17വര്‍ഷം തടവ് ശിക്ഷ. വൈക്കം വടയാര്‍ ഉമ്മാന്‍കുന്ന് ഭാഗത്ത് ചോഴാച്ചേരില് കുഞ്ഞപ്പനെയാണു കോട്ടയം അഡീഷണല്‍ സെഷന് കോടതി (സ്പെഷല്‍) ജഡ്ജി ജോണ്സണ് ജോണ്‍ ശിക്ഷിച്ചത്.
ഐപിസി 307 പ്രകാരം പത്ത് വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും, ഐപിസി 458 പ്രകാരം ഏഴ് വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും വിധിച്ചു. അയല്‍വാസികളായ കാളാശേരില്‍ രവീന്ദ്രനെയും ഭാര്യ രാധാമണിയെയും ആസിഡൊഴിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതി ശിക്ഷിക്കപ്പെടുന്നത്. പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം അധികതടവ് അനുഭവിക്കണം. പിഴത്തുക അടയ്ക്കുന്ന പക്ഷം ഇതു പരിക്കേറ്റ രവീന്ദ്രനും രാധാമണിക്കും നഷ്ടപരിഹാരമായി നല്‍കണം. വിവിധ വകുപ്പുകളിലെ ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2012 മാര്‍ച്ച് ഒ ന്പതിന് പുലര്‍ച്ചെ രണ്ടിനായിരുന്നു