യുവതിക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മദ്യപിച്ച്‌ നിരന്തരമായി മര്‍ദിക്കുന്നതിനെതിരേ പോലീസില്‍ പരാതി നല്‍കിയതിന് ഭര്‍ത്താവ് ഭാര്യയുടെയും മകളുടെയും സമീപവാസികളും ബന്ധുക്കളുമായ മൂന്ന് കുട്ടികളുടെയും നേരേ ആസിഡ് ആക്രമണം നടത്തി. കൊല്ലം കൊട്ടിയത്താണ് സംഭവം.

വാളത്തുംഗല്‍ സഹൃദയ ക്ലബ്ബിന് സമീപം മംഗാരത്ത് കിഴക്കതില്‍ രജി, മകള്‍ ആദിത്യ (14), സമീപത്തെ കുട്ടികളായ പ്രവീണ, നിരഞ്ജന എന്നിവരുടെ ദേഹത്താണ് രജിയുടെ ഭര്‍ത്താവ് ജയന്‍ ആസിഡ് ഒഴിച്ചത്. ഗുരുതരമായി പരിക്കേറ്റ രജിയെയും ആദ്യത്യയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ജയന്‍ മദ്യത്തിന് അടിമയാണെന്നും ഭാര്യയെയും മക്കളെയും മര്‍ദിക്കുന്നത് പതിവാണെന്നും പോലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടും ഇയാള്‍ ഭാര്യയെ മര്‍ദിക്കുകയും വീട്ടില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് രജി ഇരവിപുരം സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസെത്തി തിരച്ചില്‍ നടത്തിയെങ്കിലും ജയനെ കണ്ടെത്താനായില്ല.

പോലീസ് മടങ്ങിയശേഷം ജയന്‍ എത്തി കൈയില്‍ കരുതിയിരുന്ന ആസിഡ് ഭാര്യയുടെയും മകളുടെയും ഒപ്പമുണ്ടായിരുന്ന കുട്ടികളുടെയും മുഖത്തും ദേഹത്തും ഒഴിച്ചു. ഒളിവില്‍പോയ പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...