സംസ്കൃത സര്‍വ്വകലാശാലയില്‍ ബി. എഫ്. എ. പ്രവേശനം ; അവസാന തീയതി ജൂൺ എട്ട്

For full experience, Download our mobile application:
Get it on Google Play

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ 2025-26 അക്കാദമിക വർഷത്തിൽ ആരംഭിക്കുന്ന ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി. എഫ്. എ.) പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. നാല് വർഷമാണ് കോഴ്സിന്റെ കാലാവധി. പെയിന്റിംഗ്, മ്യൂറൽ പെയിന്റിംഗ്, സ്കൾപ്ചർ എന്നിവയാണ് സ്പെഷ്യലൈസേഷനുകൾ. പ്ലസ് ടു / വൊക്കേഷണൽ ഹയർ സെക്കന്ററി അഥവാ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ സമ്പ്രദായത്തിൽ നടത്തുന്ന ബി. എഫ്. എ. പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാനുളള പരമാവധി പ്രായം 2025 ജൂൺ ഒന്നിന് 22 വയസ്സാണ്. അഭിരുചി നിർണ്ണയ പരീക്ഷയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ എട്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...