തൃശൂര്‍ : തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന് തോറ്റ സംഭവത്തില്‍ തൃശൂര്‍ ബിജെപിയില്‍ കൂട്ടപ്പുറത്താക്കല്‍. ഒന്പത്നേതാക്കളെയാണു തൃശൂര്‍ ജില്ലാ കമ്മിറ്റി പുറത്താക്കിയത്. ആറു വര്‍ഷത്തേക്കാണു നടപടി.
ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി കെ കേശവദാസ്, കോര്പറേഷന് മുന്‍ കൗണ്‍സിലര്‍ ലളിതാംബിക തുടങ്ങിയവര്‍ പുറത്തായവരില്‍ ഉള്‍പ്പെടുന്നു.ഗോപാലകൃഷ്ണന് പരാജയപ്പെട്ട വാര്‍ഡിലെ സിറ്റിംഗ് കൗണ്‍സിലറായിരുന്നു ലളിതാംബിക. 41 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ. സുരേഷിനോടു ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ഗോപാലകൃഷ്ണന് തോറ്റത്.
വോട്ടെടുപ്പിനു മുന്‍പ് തന്നെ തോല്‍ക്കുമെന്ന സൂചനകള്‍ ഗോപാലകൃഷ്ണന് നല്‍കിയിരുന്നു. എല്‍ഡിഎഫ്-യുഡിഎഫ് ധാരണയായിരുന്നു ആരോപണം. ഇതിനു പിന്നാലെയാണു സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരായ നടപടി.