രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.02 കോടിയിലേക്ക് ; മരണം 1.47 ലക്ഷo കടന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1.02 കോടിയോടടുത്തു.മരണം 1.47 ലക്ഷവും കടന്നു. ചികിത്സയിലുള്ളവരുടെ എണ്ണവും പ്രതിദിന മരണവും കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം 251 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ആറരമാസത്തിന് ശേഷമാണ് പ്രതിദിന മരണം 300ല്‍ കുറയുന്നത്. രോഗമുക്തി നേടിയവരുടെ എണ്ണം 97 ലക്ഷം പിന്നിട്ടു. രോഗമുക്തി നിരക്ക് 95.78 ശതമാനമായി വര്‍ദ്ധിച്ചു.

അതേസമയം രാജ്യത്ത് കോവിഡ്​ വാക്​സിന്​ ഉടന്‍ അനുമതി ലഭിച്ചേക്കുമെന്ന്​ സൂചന. ഓക്​സ്​ഫെഡ് യൂനിവേഴ്​സിറ്റിയും മരുന്ന്​ നിര്‍മാതാക്കളായ ആസ്​ട്ര സെനിക്കയും ചേര്‍ന്ന് നിര്‍മിക്കുന്ന​ കോവി​ഷീല്‍ഡ്​ വാക്​സിനാണ്​ അനുമതി നല്‍കുക​. അടുത്തായാഴ്ചയോടെ വാക്​സിനുള്ള അനുമതി ലഭിക്കുമെന്നാണ്​ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.പൂണെയില്‍ നിന്നുള്ള സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്​ കോവി​ഷീല്‍ഡ്​ വാക്​സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത്​.യു.കെയിലെ വിദ്​ധസമിതി ഓക്​സ്​​ഫെഡ് യുനിവേഴ്​സിറ്റിയുടെ​ വാക്​സിന്​ അംഗീകാരം നല്‍കിയാല്‍ ഉടന്‍ തന്നെ ഇന്ത്യയിലും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന്​ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...