വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദു പ്രൊഫസര്‍ അല്ല ; കളവു പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്തു – ബി ഗോപാലകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂര്‍ : ഉന്നത വിദ്യാഭ്യസ മന്ത്രിക്ക് ഉന്നം പിഴച്ചോയെന്ന് ബി.ജെ.പി. സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഉന്നത വിദ്യാഭ്യാസവകുപ്പു മന്ത്രിയായി ആര്‍.ബിന്ദു സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പേരിനൊപ്പം പ്രൊഫസര്‍ എന്നു ചേര്‍ത്ത് പറഞ്ഞത് നാക്കുപിഴയല്ലെന്നും എഴുതി വായിക്കുകയായതിനാല്‍ മനഃപൂര്‍വ്വമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയ്‌ക്കോ മന്ത്രിക്കോ യു.ജി.സി. ഇളവ് കൊടുത്തതായി ഇതുവരെ അറിവില്ലെന്നും പിന്നെ എങ്ങിനെ പ്രൊഫസര്‍ ബിന്ദു എന്ന പേരില്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നും അദ്ദേഹം ചോദിക്കുന്നു.

ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫസര്‍ ബിന്ദു എന്നാണ് സത്യപ്രതിജ്ഞയില്‍ പേര് പറഞ്ഞത്. അവര്‍ യു.ജി.സി. നിയമമനുസരിച്ച്‌ പ്രൊഫസറല്ല എന്ന കാര്യം ബാക്കി ആളുകള്‍ക്ക് അറിയില്ലെങ്കിലും മന്ത്രിക്ക് അറിവുള്ളതാണെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണറെ കൊണ്ട് കളവ് വിളിപ്പിക്കണമായിരുന്നോ എന്ന ചോദ്യം ഗൗരവമാണ്. വാസ്തവത്തില്‍ ശരിയായ പേരില്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്യുകയാണ് വേണ്ടതെന്നും അല്ലങ്കില്‍ മന്ത്രി വിശദീകരണം തരണമെന്നും അദ്ദേഹം പറഞ്ഞു.

യു.ജി.സി. നിയമം അനുസരിച്ച്‌ യൂണിവേഴ്‌സിറ്റി ഹെഡ്ഡുകളാണ് പ്രൊഫസര്‍ തസ്തികയില്‍ ഉള്ളതെന്നും ബാക്കി എല്ലാവരും അസോസിയേറ്റ് മാത്രമാണെന്നും വേണമെങ്കില്‍ ലക്ചര്‍ എന്നും വിളിക്കാമെന്നും ഗമകൂട്ടാന്‍ പ്രൊഫസര്‍ എന്ന് പറയിപ്പിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രിയായ ബിന്ദു ടീച്ചറെ കണ്ടാണ് കുട്ടികള്‍ വളരുന്നതെന്നും ഗമകൂട്ടാന്‍ കളവ് പറയരുതെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...