നാരദനായി കെ.സി വേണുഗോപാല്‍ ; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും എം.എല്‍.എ സ്ഥാനം രാജിവെക്കാന്‍ ഒരുങ്ങുന്നു ; വി.ഡി സതീശന്റെ കൂടെ പ്രവര്‍ത്തിക്കില്ല

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലി ഡല്‍ഹില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദ്ദം. പ്രതിപക്ഷ നേതൃസ്ഥാനം നല്‍കിയില്ലെങ്കില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന ഭീഷണിയുമായി ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തിയതായാണ് റിപ്പോര്‍ട്ട്.

എ,ഐ ഗ്രൂപ്പുകളിലെ മുതിര്‍ന്ന നേതാക്കള്‍ ഒരുമിച്ച് സമ്മര്‍ദ്ദവും ഭീഷണിയുമായി വന്നതോടെ ഹൈക്കമാന്‍ഡും ആശയക്കുഴപ്പത്തിലാണ്. ഇന്നു രാവിലെ വിഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിക്കാനുള്ള തീരുമാനം ഹൈക്കമാന്‍ഡ് കേരളത്തിലെ നേതാക്കളെ അറിയിച്ചിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന രണ്ടു നേതാക്കളും തങ്ങളുടെ നിലപാട് അറിയിച്ചത്. വിഡി സതീശന്റെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ തങ്ങളെ കിട്ടില്ലെന്ന് ഇരുവരും അറിയിച്ചു. തങ്ങളെ എതിര്‍ത്ത് തീരുമാനവുമായി മുമ്പോട്ടുപോയാല്‍ കേരളത്തിലെ പാര്‍ട്ടി തിരിച്ചടി നേരിടുമെന്നും ഇരുവരും വ്യക്തമാക്കി.

ഇതോടെ മുതിര്‍ന്ന നേതാക്കളെ ഹൈക്കമാന്‍ഡ് വിളിപ്പിച്ചു. ഇതിനിടെ കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ വിളിച്ച് പുതിയ ഓഫര്‍ നല്‍കിയിട്ടുണ്ട്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ മകന്‍ അനില്‍ ആന്റണിക്ക് ആലപ്പുഴയില്‍ നിന്നും മത്സരിക്കാന്‍ അവസരം നല്‍കുമെന്നാണ് ഉറപ്പ്. എന്നാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ആരുവരണമെന്ന കാര്യത്തില്‍ ആന്റണി ഇതുവരെ മനസുതുറന്നിട്ടില്ല. ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും ഒരിക്കല്‍ കൂടി സംസാരിച്ച ശേഷം ഇക്കാര്യത്തില്‍ നിലപാട് പറയാമെന്നാണ് അദ്ദേഹം പറയുന്നത്.

ഇതിനിടെ മുതിര്‍ന്ന നേതാവ് പി ചിദംബരവും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. അതേസമയം കേരളത്തിലെ നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നേതൃമാറ്റത്തിന് അനുകൂലമായാണ് നില്‍ക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...