‘അ​വി​ടെ പ​ള്ളി​യേ ഇ​ല്ലാ​യി​രു​ന്നു’ : ബാ​ബ​റി മ​സ്ജി​ദ് കേ​സ് വി​ധി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ബാ​ബ​റി മ​സ്ജി​ദ് കേ​സ് വി​ധി​ക്കെ​തി​രെ പ​രി​ഹാ​സ​വു​മാ​യി പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍. “പു​തി​യ ഇ​ന്ത്യ​യി​ലെ നീ​തി ഇ​ങ്ങ​നെ​യാ​ണെ​ന്നും അ​വി​ടെ പ​ള്ളി​യേ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും’ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍ ട്വീ​റ്റ് ചെ​യ്തു.

ഇ​ന്ത്യ​യു​ടെ മ​ണ്ണി​ല്‍ ക​രി​നി​ഴ​ല്‍ വീ​ഴ്ത്തി 28 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ന​ട​ന്ന ദു​ര​ന്ത​ത്തി​നാ​ണ് ല​ക്‌​നോ​വി​ലെ പ്ര​ത്യേ​ക സി​ബി​ഐ കോ​ട​തി വി​ധി പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ കു​റ്റാ​രോ​പി​ത​രാ​യി​രു​ന്ന 32 പേ​രെ​യും കോ​ട​തി കു​റ്റ​വി​മു​ക്ത​രാ​ക്കി. സെ​ഷ​ന്‍​സ് ജ​ഡ്ജി സു​രേ​ന്ദ്ര കു​മാ​ര്‍ യാ​​വാ​ണു വി​ധി പ​റ​ഞ്ഞ​ത്. 2,000 പേ​ജു​ള്ള വി​ധി​യാ​ണു ജ​ഡ്ജി വാ​യി​ച്ച​ത്.

കേ​സി​ലെ 32 പ്ര​തി​ക​ളി​ല്‍ 26 പേ​രും കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി. വി​ന​യ് ക​ത്യാ​ര്‍, ല​ല്ലു​സിം​ഗ്, സാ​ക്ഷി മ​ഹാ​രാ​ജ്, സാ​ധ്വി ഋ​തം​ബ​ര അ​ട​ക്ക​മു​ള്ള​വ​രാ​ണു ഹാ​ജ​രാ​യ​ത്. ആ​റു പ്ര​തി​ക​ള്‍​ക്കു വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സ് വ​ഴി പ​ങ്കെ​ടു​ക്കാം. എ​ല്‍.​കെ. അ​ഡ്വാ​നി, മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി, ഉ​മ ഭാ​ര​തി എ​ന്നി​വ​രാ​ണു ഇ​ത്ത​ര​ത്തി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യ​ത്. ബാ​ബ​റി മ​സ്ജി​ദ് ത​ക​ര്‍​ത്ത​ത് കു​റ്റ​മാ​ണെ​ന്ന് അ​യോ​ധ്യ ഭൂ​മി ത​ര്‍​ക്ക കേ​സി​ലെ വി​ധി​യി​ല്‍ സു​പ്രീം​കോ​ട​തി ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ ; വിയോജിപ്പുമായി കെ എൻ ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ധവളപത്രം പുറത്തിറക്കി യുഡിഎഫ് സർക്കാർ. ധവളപത്രം മേശപ്പുറത്ത്...

സ്റ്റിക്കറുകളും ലൈറ്റും ഉള്‍പ്പടെ 18 തരം മോഡിഫിക്കേഷന്‍ അനുവദിക്കാമെന്ന് എംവിഡി

0
തിരുവനന്തപുരം : സംസ്ഥാനത്തെ വാഹനപ്രേമികളും ജെന്‍സികളും കാത്തിരുന്ന വാഹന മോഡിഫിക്കേഷന്‍ നടപ്പാക്കുന്നതില്‍...

തിരുവല്ല കുറ്റൂരില്‍ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം

0
തിരുവല്ല : തിരുവല്ല കുറ്റൂരിലെ വെയ്റ്റിംഗ് ഷെഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമുയരുന്നു. മഴയിലും...

‘ആലപ്പുഴ രക്ഷാപ്രവർത്തനം’ ; ഗൺമാൻമാർക്ക് പണിയാകും ; നിർണായക മൊഴി നൽകി ഹെഡ്ക്വാട്ടേഴ്സിലെ ഉന്നത...

0
കൊച്ചി: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി...