കാട്ടുപന്നികളുടെയും കുരങ്ങുകളുടെയും ശല്യത്തിൽ പൊറുതി മുട്ടി കൊറ്റനാട്

For full experience, Download our mobile application:
Get it on Google Play

കൊ​റ്റ​നാ​ട്: വ​ന​മേ​ഖ​ല​യി​ൽ നി​ന്നു മാ​റി​യാ​ണെ​ങ്കി​ലും കൊ​റ്റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ള​മ്പാ​ല, പു​ത്തൂ​ർ​മു​ക്ക്, അ​രു​വി​ക്ക​ൽ, മു​ക്കു​ഴി ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടു​പ​ന്നി​യു​ടെ​യും കു​ര​ങ്ങി​ന്‍റെ​യും ശ​ല്യം.‌ ക​ള​മ്പാ​ല ഭാ​ഗ​ത്ത് മ​ര​ച്ചീ​നി വി​ള​വെ​ടു​പ്പ് സ​മ​യ​മാ​യ​പ്പോ​ഴേ​ക്കും കാ​ട്ടു​പ​ന്നി​യു​ടെ വി​ള​യാ​ട്ടം അ​തി​രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ ക​ള​മ്പാ​ല ഭാ​ഗ​ത്ത് വ്യാ​പ​ക​മാ​യി ക​പ്പ ന​ശി​പ്പി​ച്ചു. ‌

കി​ഴ​ങ്ങു​വ​ർ​ഗ കൃ​ഷി​ക്കു​ നേ​രെ​യാ​ണ് പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. വി​ള​വെ​ടു​പ്പി​നു പാ​ക​മാ​യ കാ​ർ​ഷി​ക​വി​ള​ക​ൾ ന​ഷ്ട​മാ​കു​മ്പോ​ൾ ക​ർ​ഷ​ക​ർ​ക്ക് ക​ണ്ണീ​രു മാ​ത്ര​മാ​ണ് ബാ​ക്കി. വാ​യ്പ​യെ​ടു​ത്തും പാ​ട്ട​ത്തി​നു സ്ഥ​ല​മെ​ടു​ത്തും കൃ​ഷി ന​ട​ത്തി​യ​വ​രാ​ണ് ഏ​റെ​പ്പേ​രും.കാ​ട്ടു​കു​ര​ങ്ങി​ന്‍റെ ശ​ല്യ​വും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​ത്തു​ട​ങ്ങി. കാ​ർ​ഷി​ക​വി​ള​ക​ളാ​ണ് കു​ര​ങ്ങും ന​ശി​പ്പി​ക്കു​ന്ന​ത്. നാ​ളീ​കേ​രം ഉ​ൾ​പ്പെ​ടെ വ്യാ​പ​ക​മാ​യി കു​ര​ങ്ങി​ന്‍റെ ശ​ല്യ​ത്തി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

കാ​ട്ടു​പ​ന്നി​യും കു​ര​ങ്ങു​മെ​ല്ലാം കൂ​ട്ടമാ​യാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ക​ർ​ഷ​ക​ർ​ക്കു​ണ്ടാ​കു​ന്ന ദു​രി​തം സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ൾ ഏ​റെ​യു​ണ്ടാ​യെ​ങ്കി​ലും അ​ധി​കൃ​ത​ർ തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടേ​യി​ല്ല. ശ​ല്യ​ക്കാ​രാ​യ പ​ന്നി​ക​ളെ ന​ശി​പ്പി​ക്കാ​ൻ വ​ന​നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി​യെ​ങ്കി​ലും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ക​ർ​ഷ​ക​ർ​ക്കു ല​ഭി​ക്കു​ന്നി​ല്ല.‌

പ​ഞ്ചാ​യ​ത്തി​ലെ പെ​രു​മ്പെ​ട്ടി, കു​രി​ശു​മു​ട്ടം, വെ​ള്ള​യി​ൽ, കു​മ്പ​ള​ന്താ​നം പ്ര​ദ​ശ​ങ്ങ​ളി​ലും കാ​ട്ടു​പ​ന്നി​യു​ടെ ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത​ട​ക്കം ക​ർ​ഷ​ക​ർ വി​ള​വി​റ​ക്കി​യ കൃ​ഷി​ക​ളാ​ണ് ഇ​പ്പോ​ൾ പാ​ക​മാ​യ​ത്. ഇ​തു വി​ള​വെ​ടു​ക്കു​ന്ന സ​മ​യ​മാ​യ​പ്പോ​ഴേ​ക്കും പ​ന്നി​ശ​ല്യം രൂ​ക്ഷ​മാ​യി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...