ഏറ്റുമാനൂർ : ബാബു ചാഴികാടൻ എന്നും യൂത്ത് ഫ്രണ്ട് (എം)ന്റെ ഊർജ്ജവും പ്രകാശവും മാർഗദർശിയുമാണെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് അഡ്വ. റോണി മാത്യു. സമരമുഖങ്ങളിൽ ജ്വലിച്ചുനിന്ന യുവ രക്തത്തിൽനിന്ന് ഇന്നത്തെ യുവതലമുറ ഒരുപാട് പഠിക്കേണ്ടതുണ്ട്. കേരള യൂത്ത് ഫ്രണ്ട് (എം) വാര്യമുട്ടത്ത് സംഘടപ്പിച്ച 31 മത് ബാബു ചാഴികാടൻ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് ഫ്രണ്ട് (എം)കോട്ടയം ജില്ലാ പ്രസിഡണ്ട് എൽബി അഗസ്റ്റ്യൻ അധ്യക്ഷനായിരുന്നു. ബാബു ചാഴികാടന്റ സഹപ്രവർത്തകനും കേരള കോൺഗ്രസ് (എം)സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പ്രൊഫ.ലോപ്പസ് മാത്യു ബാബു ചാഴികാടൻ അനുസ്മരണ സന്ദേശം നൽകി. കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എലിസബത്ത് മാമ്മൻ മത്തായി, യൂത്ത് ഫ്രണ്ട് നേതാക്കളായ ദീപക് മാമൻ മത്തായി, ബിറ്റു വൃന്ദാവൻ, ജോമി എബ്രാഹാം, ഷിജോ ഗോപാലൻ, നിഥിൻ ഏറ്റുമാനൂർ, ജിൻസ് കുരിയൻ, അഭിലാഷ് തെക്കേതിൽ, ജോമോൻ ചാമക്കാല, വിനോ മാത്യു എബി ജോർജ്, പാർട്ടി നേതാക്കളായ അഡ്വ. സണ്ണി ചാത്തുകുളം, ജോഷി ഇലഞ്ഞി എൻ എ മാത്യു തുടങ്ങിയവർ സംസാരിച്ചു.