പത്തനംതിട്ട : ഗുരുതരമായ അച്ചടക്ക ലംഘനത്തിന് കെ.പി.സി.സി സസ്പെന്‍റ് ചെയ്ത മുന്‍ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോര്‍ജ്ജ് ഉപതെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുതിര്‍ന്ന നേതാവായ പ്രൊഫ. പി.ജെ കുര്യനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും ബാലിശവുമാണെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ബാബു ജോര്‍ജ്ജ് ഡി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ നേതൃത്വം നല്‍കി നടത്തിയ 2020 ലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ ദയനീയ പരാജയമാണ് എറ്റുവാങ്ങേണ്ടിവന്നത്. ആകെയുള്ള 53 ഗ്രാമപഞ്ചായത്തുകളില്‍ 14 പഞ്ചായത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണം ലഭിച്ചത്. ഇതില്‍ ഏഴോളം പഞ്ചായത്തുകള്‍ ഡി.സി.സി പ്രസിഡന്‍റിന്‍റെ പഞ്ചായത്തായ കടപ്ര പഞ്ചായത്തുള്‍പ്പെടെ പ്രൊഫ. പി.ജെ കുര്യന്‍റെ നിയോജക മണ്ഡലമായ തിരുവല്ലയില്‍ ഉള്‍പ്പെട്ടതാണ്. ബ്ലോക്ക് പഞ്ചായത്തില്‍ ഒരിടത്തും ഭരണം ലഭിച്ചില്ല.
ബാബു ജോര്‍ജ്ജിന്‍റെ നിയോജക മണ്ഡലമായ കോന്നിയില്‍ 2 ഗ്രാമപഞ്ചായത്തുകളുടെ ഭരണം മാത്രമാണ് ലഭിച്ചത്. 20 വാര്‍ഡുള്ള ബാബു ജോര്‍ജ്ജിന്‍റെ സ്വന്തം പഞ്ചായത്തായ കലഞ്ഞൂരില്‍ 5 വാര്‍ഡുകളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്. കലഞ്ഞൂര്‍ പഞ്ചായത്തിലെ ബാബു ജോര്‍ജ്ജിന്‍റെ സ്വന്തം വാര്‍ഡായ 4-ാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്തിക്ക് 113 വോട്ട് ലഭിച്ച് മൂന്നാം സ്ഥാനത്തായിരുന്നു.
വസ്തുത ഇതായിരിക്കെയാണ് കഴിഞ്ഞ 2 തെരഞ്ഞെടുപ്പിലും യു.ഡി.എഫ് മൂന്നാം സ്ഥാനാത്തായിരുന്ന കല്ലൂപ്പാറ പഞ്ചായത്തിലെ 7-ാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പറഞ്ഞ് കോണ്‍ഗ്രസ് നേതാക്കളെ ആക്ഷേപിച്ച് ബാബു ജോര്‍ജ്ജ് പ്രസ്ഥാവന ഇറക്കിയിരിക്കുന്നത്. സംസ്ഥാനത്ത് ഒട്ടാകെ യു.ഡി.എഫിന് അനുകൂലമായ വിജയമുണ്ടായപ്പോള്‍ ആയതിന്‍റെ ശോഭ കെടുത്തുവാനുള്ള ശ്രമം നടത്തുക വഴി എതിരാളികളെ സന്തോഷിപ്പിക്കുവാനാണ് ബാബു ജോര്‍ജ്ജ് ശ്രമിക്കുന്നത്.
വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകെട്ട് ഉണ്ടാക്കി ഗ്രാമപഞ്ചായത്ത് ഭരണം നേടണ്ടാ എന്ന കെ.പി.സി.സി യുടെ കര്‍ശന നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തോട്ടപ്പുഴശ്ശേരി, മൈലപ്രാ എന്നീ പഞ്ചായത്തുകളില്‍ ഡി.സിസി തീരുമാനമെടുത്തത്. കെ.പി.സി.സി യുടെ നിര്‍ദ്ദേശം അനുസരിക്കുക മാത്രമാണ് ഡി.സി.സി നേതൃത്വം ചെയ്തതെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.