ബാബു എം പാലിശ്ശേരിക്ക് വിട ; സംസ്കാരം ഇന്ന് കുന്നംകുളം കൊരട്ടിക്കരയിലെ വീട്ടുവളപ്പിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അന്തരിച്ച കുന്നംകുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരിയുടെ സംസ്കാരം ഇന്ന്. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കുന്നംകുളം കൊരട്ടിക്കരയിലെ വീട്ടുവളപ്പിൽ പൊലീസ് ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. പാലിശ്ശേരിയുടെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനം ചെയ്ത ശേഷമാണ് മൃതദേഹം സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിച്ചത്. പൊതുദർശനം പൂർത്തിയാക്കി ഇന്നലെ യാത്രിയോടെ കൊരട്ടിക്കരയിലെ വീട്ടിൽ എത്തിച്ചു. 1986 മുതല്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായ പാലിശ്ശേരി സിപിഎം സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്.

2006ലും 2011ലും കുന്നംകുളം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. കൂടാതെ, ആന തൊഴിലാളി യൂണിയൻ സംസ്‌ഥാന പ്രസിഡന്റ്, ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ്, കലാമണ്ഡലം സിൻഡിക്കറ്റ് അംഗം, ജവാഹർ ബാലഭവൻ ഡയറക്‌ടർ, ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...