മലകയറി പ്രശസ്തനായ ബാബു വീണ്ടും വിവാദത്തിൽ ? ലഹരിക്ക് അടിമപ്പെട്ട് അസഭ്യം വിളിച്ചു പറയുന്ന വീഡിയോ വൈറൽ

For full experience, Download our mobile application:
Get it on Google Play

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ സൈന്യത്തിന്റെ സഹായത്തേടെ ജീവിതത്തിലേയ്ക്ക് മടങ്ങി എത്തിയ ബാബു എന്ന ചെറുപ്പക്കാരന്‍ വീണ്ടും വിവാദത്തില്‍. ലഹരിക്ക് അടിമപ്പെട്ട് അസഭ്യം വിളിച്ചു പറയുന്ന ബാബുവിന്റെത് എന്ന് സംശയിക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

കേരളം കണ്ട ഏറ്റവും വലിയ രക്ഷാ ദൗത്യങ്ങളില്‍ ഒന്നായിരുന്നു ബാബുവിന്റെത്. പാലക്കാട് ചെറാട് മലയില്‍ ട്രക്കിങിന് ഇടയില്‍ കുടുങ്ങിയ ബാബുവിനെ 46 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷിക്കാനായത്. രക്ഷാ പ്രവര്‍ത്തനത്തിന് സൈന്യം നേരിട്ട് എത്തിയതോടെ വാര്‍ത്ത ദേശിയ തലത്തില്‍ ശ്രദ്ധ നേടി. 50 ലക്ഷത്തോളം രൂപ രക്ഷാ പ്രവര്‍ത്തനത്തിന് ചിലവായതായ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അപകടം തരണം ചെയ്ത 23 കാരനായ ബാബുവിന് വലിയ പ്രോത്സാഹനവുമായി വിദേശ മലയാളികള്‍ അടക്കം രംഗത്തെത്തി. ഹിമാലയം അടക്കം കീഴടക്കുന്നതിന് ബാബുവിന് സ്‌പോണ്‍സര്‍ഷിപ്പുമായി പ്രമുഖര്‍ രംഗത്തെത്തി. എന്നാല്‍ ബാബു ലഹരിക്ക് അടിമയാണെന്നും ലഹരിയുടെ പിന്‍ബലത്തില്‍ മല കയറുകയും ലഹരി വിട്ടപ്പോള്‍ സ്ഥല കാല ബോധം തിരിച്ചു കിട്ടിയ യുവാവ് മലയിടുക്കില്‍ അഭയം പ്രാപിക്കുകയായിരുന്നു എന്നും സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഭൂരിപക്ഷവും ബാബുവിന് ഒപ്പമായിരുന്നു.

ഇപ്പോഴിതാ ബാബുവിന്റേത് എന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ മറ്റൊരു വീഡിയോ പ്രചരിക്കുകയാണ്. ലഹരിക്ക് അടിമപ്പെട്ട് മറ്റുള്ളവരെ അസഭ്യം പറയുന്നു യുവാവിന്റെ തലയില്‍ വെള്ളമൊഴിച്ച് സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്ന സുഹൃത്തുക്കളെയും വീഡിയോയില്‍ കാണാം. കടുത്ത അസഭ്യവര്‍ഷം ചൊരിയുന്ന ഇയാള്‍ക്ക് വേണ്ടിയാണോ നമ്മുടെ നികുതിപ്പണം കൊടുത്ത് സൈന്യം ഇയാളെ രക്ഷപ്പെടുത്തിയത്’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...

നഷ്ടപ്പെട്ടത് രണ്ട് ജീവനുകൾ; ഷെഡിനുള്ളിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അധികൃതരുടെ വീഴ്ചയെന്ന്...

0
ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ ടാർപോളിൻ ഷെഡിനുള്ളിൽ പ്രസവിച്ച 44-കാരിയും നവജാതശിശുവും...

ഔദ്യോഗിക പരിപാടിയിലേക്ക് ക്ഷണിച്ചില്ല : ചൂണ്ടിക്കാട്ടി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനെതിരെ സ്പീക്കർക്ക് എം.പി പരാതി നൽകി

0
ന്യൂഡൽഹി: ലക്ഷദ്വീപിൽ ഉപരാഷ്ട്രപതി പങ്കെടുത്ത ഔദ്യോഗിക പരിപാടിയിൽ തന്നെ ക്ഷണിക്കാത്തതിൽ ലക്ഷദ്വീപ്...