Friday, April 12, 2024 9:38 am

ബേ​ബി​ഡാം മ​രം​മു​റി​ ; സെ​ക്ര​ട്ട​റി​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ച​ര്‍​ച്ച മ​ന്ത്രി​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​റി​​ല്ലെ​ന്ന് വ​നം സെ​ക്ര​ട്ട​റി​

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ ത​മി​ഴ്​​നാ​ടു​മാ​യി അ​ട​ക്കം സെ​ക്ര​ട്ട​റി​ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന ച​ര്‍​ച്ച​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ 2017 മു​ത​ല്‍ മ​ന്ത്രി​മാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ കൊ​ണ്ടു​വ​രാ​റി​ല്ലെ​ന്ന് വ​നം സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം. ബേ​ബി​ഡാം മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക്​ അ​ന്വേ​ഷി​ക്കാ​ന്‍ നി​യോ​ഗി​ച്ച ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത​ത്രെ. കൂ​ടാ​തെ ജ​ല​വി​ഭ​വ​വ​കു​പ്പ്​ അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വി​ളി​ച്ച യോ​ഗ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന​താ​യും വ​നം പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ര്‍ സി​ങ്​ ചീ​ഫ്​ സെ​ക്ര​ട്ട​റി​യെ അ​റി​യി​ച്ച​താ​യാ​ണ്​ വി​വ​രം.

Lok Sabha Elections 2024 - Kerala

മ​രം​മു​റി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജ​ല​വി​ഭ​വ​വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ വ​നം സെ​ക്ര​ട്ട​റി​യെ കൂ​ടാ​തെ കേ​ന്ദ്ര ജ​ല ക​മീ​ഷ​ന്‍ പ്ര​തി​നി​ധി, ത​മി​ഴ്‌​നാ​ട് പൊ​തു​മ​രാ​മ​ത്ത്​ സെ​ക്ര​ട്ട​റി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തി​രു​ന്നു. മ​രം​മു​റി​ക്കു​ന്ന​തി​നാ​യി വ​ന​ത്തി​ലൂ​ടെ റോ​ഡ് നി​ര്‍മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നും ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ ന​ല്‍​കി​യ പ്രാ​ഥ​മി​ക റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു. ബു​ധ​നാ​ഴ്​​ച മു​ത​ല്‍ ഈ ​വി​ഷ​യ​ത്തി​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി വി​ശ​ദ​മാ​യ മൊ​ഴി​യെ​ടു​പ്പ്​ തു​ട​ങ്ങും. വൈ​കാ​തെ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​നാ​ണ്​ നി​ര്‍ദേ​ശം.

കോ​വി​ഡാ​ന​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍ന്ന്​ വി​ശ്ര​മ​ത്തി​ലാ​യ​തി​നാ​ല്‍ ജ​ല​വി​ഭ​വ അ​ഡീ.ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ മൊ​ഴി ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​തേ​സ​മ​യം മ​രം​മു​റി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍കി​യ ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ ബെ​ന്നി​ച്ച​ന്‍ തോ​മ​സി​ന്‍റെ കൂ​ടു​ത​ല്‍ വീ​ഴ്ച​ക​ള്‍ സ​ര്‍ക്കാ​ര്‍ ക​ണ്ടെ​ത്തി. മ​രം മു​റി​ക്കാ​ന്‍ ഉ​ത്ത​ര​വി​റ​ക്കും മു​മ്പ് വ​നം​മേ​ധാ​വി​യെ​പ്പോ​ലും വി​വ​രം അ​റി​യി​ച്ചി​ല്ല. എ​ന്ത്​ താ​ല്‍പ​ര്യ​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ന്ന്​ ക​ണ്ടെ​ത്താ​ന്‍ വി​ശ​ദ​അ​ന്വേ​ഷ​ണം വേ​ണ്ടി​വ​രു​മെ​ന്നാ​ണ്​ സ​ര്‍ക്കാ​ര്‍ ക​രു​തു​ന്ന​ത്.

വി​ജി​ല​ന്‍സ് അ​ന്വേ​ഷ​ണം അ​ട​ക്കം പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍. മു​റി​ക്കേ​ണ്ട മ​ര​ങ്ങ​ള്‍ മാ​ര്‍​ക്ക്​ ചെ​യ്​​ത്​ ന​ല്‍​കേ​ണ്ട ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കും മു​മ്പാ​യി​രു​ന്നു ബെ​ന്നി​ച്ച​ന്‍ തോ​മ​സി​ന്‍റെ ന​ട​പ​ടി. കേ​ന്ദ്ര വ​നം – ​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി വേ​ണ​മെ​ന്ന പെ​രി​യാ​ര്‍ വ​ന്യ​ജീ​വി​സ​ങ്കേത​ത്തി​ന്‍റെ ക​ത്തും മു​ഖ​വി​ല​​ക്കെ​ടു​ത്തി​ല്ല. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ മ​റി​ക​ട​ന്ന്​ ചീ​ഫ് വൈ​ല്‍ഡ് ലൈ​ഫ് വാ​ര്‍ഡ​ന്‍ ഉ​ത്ത​ര​വി​റ​ക്കി​യ​തി​ലെ ദു​രൂ​ഹ​ത​യാ​ണ് സ​ര്‍ക്കാ​ര്‍ പ​രി​ശോ​ധി​ക്കു​ന്ന​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കേരളത്തിന്റെ മൂന്നാം വന്ദേഭാരത് പ്രതീക്ഷകൾ മങ്ങുന്നു ; എറണാകുളത്ത് സൗകര്യങ്ങൾ ഇല്ലാത്തത് തിരിച്ചടിയായി

0
പത്തനംതിട്ട : തടസ്സങ്ങളിൽ കുരുങ്ങി കേരളത്തിന്റെ മൂന്നാം വന്ദേഭാരത്. എറണാകുളം–ബെംഗളൂരു റൂട്ടിൽ...

മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ ഇടവക കൺവെൻഷൻ ഇന്ന് തുടങ്ങും

0
മുണ്ടിയപ്പള്ളി : മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ ഇടവകയുടെ കൺവെൻഷൻ 12,...

ഏഴുവയസ്സുകാരനെ വളർത്തുനായയും തെരുവുനായ്ക്കളും ചേർന്ന് കടിച്ച് കീറി ; നില അതീവ ഗുരുതരം

0
പാലക്കാട്: തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിൽ ഏഴുവയസ്സുകാരനെ വീടിനടുത്തുള്ള വളർത്തുനായയും തെരുവുനായ്ക്കളും ചേർന്ന് കടിച്ച്...

കേരളത്തിൽ ഓണ്‍ലൈന്‍ ടാക്‌സിക്ക് കടിഞ്ഞാണ്‍ വീഴുന്നു : ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം ;...

0
തിരുവനന്തപുരം: ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് കര്‍ശനവ്യവസ്ഥകളുമായി സര്‍ക്കാര്‍. കേന്ദ്രഭേദഗതിയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്തും ഇവര്‍ക്ക്...