കോതമംഗലം : പൂയംകുട്ടി ആറില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. മണികണ്ഠന്‍ ചാലിന് താഴെ പുളികുത്ത് ഭാഗത്ത് ഇന്ന് പുലര്‍ച്ചയോടെയാണ് ജഡം കണ്ടെത്തിയത്. നാല് വയസ് പ്രായമുള്ള പിടിയാനയുടെ ജഡം ജീര്‍ണ്ണിച്ച നിലയിലായിരുന്നു. പാറ മുകളില്‍ നിന്നും തെന്നി വീണ് അപകടത്തില്‍ പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയില്‍ ഒഴുകി എത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം ജഡം സംസ്ക്കരിച്ചു.
പൂയംകുട്ടി ആറില്‍ കാട്ടാനയുടെ ജീര്‍ണ്ണിച്ച ജഡം കണ്ടെത്തി
RECENT NEWS
Advertisment