നോര്‍ക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇരട്ടിയാക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നോര്‍ക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷ ഇരട്ടിയാക്കി. അപകട മരണം സംഭവിച്ചാല്‍ നല്‍കുന്ന പരിരക്ഷ രണ്ടു ലക്ഷത്തില്‍ നിന്നും നാലു ലക്ഷവും പരുക്കേറ്റവര്‍ക്കുള്ള പരിരക്ഷ 2 ലക്ഷം രൂപ വരെയായും ഉയര്‍ത്തി. ഇതിന് ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യമുണ്ടാകും. ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അംഗങ്ങളായവര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പ്രവാസി മലയാളികള്‍ക്ക് കേരള സര്‍ക്കാറുമായി ബന്ധപ്പെടാന്‍ സഹായിക്കുന്ന ഏകജാലക സംവിധാനം ആണ് നോര്‍ക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28 പ്രവാസി കുടുംബങ്ങള്‍ക്ക് അപകട ഇന്‍ഷ്വറന്‍സ് പരിരക്ഷയായി 54.64 ലക്ഷം രൂപ വിതരണം ചെയ്തിട്ടുണ്ട്.

പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനും നോര്‍ക്ക റൂട്സ് വഴി നല്‍കുന്ന എല്ലാ ആനുകൂല്യങ്ങളും കൃത്യമായി പ്രവാസികളില്‍ എത്തിക്കുന്നതിനും തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുന്നു. ആറു മാസത്തിലധികമായി വിദേശത്ത് താമസിക്കുന്ന 18 വയസ്സ് പൂര്‍ത്തിയായ താമസ വിസയോ ജോലി വിസയോ ഉള്ള പ്രവാസികള്‍ക്ക് അംഗത്വ കാര്‍ഡിന് അപേക്ഷിക്കാം. രജിസ്ട്രേഷന്‍ ഫീസായ 315 രൂപ ഓണ്‍ലൈനായി അടച്ച്‌ നോര്‍ക്ക റൂട്ട്സ് വെബ്സൈറ്റായ http://www.norkaroots.org    വഴിയാണ് അപേക്ഷിക്കേണ്ടത്. മൂന്ന് വര്‍ഷമാണ് തിരിച്ചറിയല്‍ കാര്‍ഡിന്റെ കാലാവധി. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്കാ റൂട്ട്സ് ടോള്‍ ഫ്രീ നമ്പറുകള്‍ ആയ 1800 4253939 (ഇന്ത്യ) ല്‍ വിളിക്കുകയോ, 00918802012345 എന്ന നമ്പറില്‍ മിസ്ഡ് കോള്‍ ചെയ്യുകയോ വേണം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറശാല മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം ; വയോധികൻ പിടിയിൽ

0
തിരുവനന്തപുരം: പാറശാല - പരശുവയ്ക്കല്‍ മേലെകോണം ഇടനാട്ടുകോണം ക്ഷേത്രത്തിൽ മോഷണശ്രമം. ക്ഷേത്രമതില്‍...

വാട്സ്ആപ്പ് അക്കൗണ്ടുകൾക്ക് 24 മണിക്കൂർ താൽക്കാലിക വിലക്ക് ; നടപടിയ്ക്കെതിരെ വ്യാപക വിമർശനം

0
ഇന്ത്യയിലേതുൾപ്പെടെയുള്ള നിരവധി വാട്സ്ആപ്പ് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ മുന്നറിയിപ്പൊന്നുമില്ലാതെ 24 മണിക്കൂർ നേരത്തേക്ക്...

ഗുരുതര ആരോപണവുമായി ഇൻഫ്ലുവൻസർ ; അഭിജീത് ദീപ്കെയ്ക്കെതിരെ ഡൽഹി പോലീസിൽ പരാതി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കും...

കോട്ടയത്ത് വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത് പിടിക്കാൻ വെള്ളത്തിലിറങ്ങിയ യുവാവിനെ കാണാതായി

0
കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വീട്ടിലെ വാട്ടർ ടാങ്ക് ഒഴുകിപ്പോകുന്നത്...