കൊല്ലം : പച്ചക്കറിക്കടയിൽ എത്തിച്ച പച്ചമുളക് ചാക്കിനുളളിൽ ഉടുമ്പിന്റെ കുഞ്ഞ്. കൊല്ലം അഞ്ചൽ ചന്തയിൽ പ്രവർത്തിക്കുന്ന അൻസാരി എന്നയാളിന്റെ കടയിലാണ് ഉടുമ്പ് ചാക്കിനുളളിൽ ഒളിച്ചിരുന്നത്. അൻസാരിയും സുഹൃത്തുക്കളും ഏറെ പണിപെട്ട് ഉടുമ്പിനെ പിടികൂടി. പിന്നീട് വനപാലകർക്ക് കൈമാറുകയായിരുന്നു. ഏകദേശം ഒരു മാസം പ്രായമുളള ഉടുമ്പാണ്. ഉടുമ്പിനെ കുളത്തൂപ്പുഴ കട്ടളപ്പാറ വനമേഖലയിൽ തുറന്നുവിട്ടതായി അഞ്ചൽ വനംറേഞ്ച് ഓഫീസർ അറിയിച്ചു.
ഉടുമ്പിന്റെ ആൺകുഞ്ഞാണിതെന്ന് വനപാലകർ പറഞ്ഞു.തിരുവനന്തപുരത്ത് നിന്നാണ് അഞ്ചലിലേക്ക് അൻസാരിയുടെ പച്ചക്കറികടൽ പച്ചമുളക് എത്തിച്ചത്. മുളക്ചാക്ക് വിൽപ്പനയ്ക്കായി അഴിച്ചപ്പോൾ ചാക്കിൽ നിന്ന് ഉടുമ്പ് ചാടി റോഡിലേക്ക് പാഞ്ഞു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ടയറിന്റെ അടിയിലും കയറി. പിന്നീടാണ് അൻസാരിയും സുഹൃത്തുക്കളുമാണ് ഉടുമ്പിനെ പിടികൂടി വനപാലകരെ വിവരം അറിയിച്ചത്.