കൊല്ലത്ത് പച്ചക്കറിക്കടയിൽ എത്തിച്ച ചാക്കിനുളളിൽ ഉടുമ്പിന്റെ കുഞ്ഞ്

For full experience, Download our mobile application:
Get it on Google Play

കൊല്ലം : പച്ചക്കറിക്കടയിൽ എത്തിച്ച പച്ചമുളക് ചാക്കിനുളളിൽ ഉടുമ്പിന്റെ കുഞ്ഞ്. കൊല്ലം അഞ്ചൽ ചന്തയിൽ പ്രവർത്തിക്കുന്ന അൻസാരി എന്നയാളിന്റെ കടയിലാണ് ഉടുമ്പ് ചാക്കിനുളളിൽ ഒളിച്ചിരുന്നത്. അൻസാരിയും സുഹൃത്തുക്കളും ഏറെ പണിപെട്ട് ഉടുമ്പിനെ പിടികൂടി. പിന്നീട് വനപാലകർക്ക് കൈമാറുകയായിരുന്നു. ഏകദേശം ഒരു മാസം പ്രായമുളള ഉടുമ്പാണ്. ഉടുമ്പിനെ കുളത്തൂപ്പുഴ കട്ടളപ്പാറ വനമേഖലയിൽ തുറന്നുവിട്ടതായി അഞ്ചൽ വനംറേഞ്ച് ഓഫീസർ അറിയിച്ചു.

ഉടുമ്പിന്റെ ആൺകുഞ്ഞാണിതെന്ന് വനപാലകർ പറഞ്ഞു.തിരുവനന്തപുരത്ത് നിന്നാണ് അഞ്ചലിലേക്ക് അൻസാരിയുടെ പച്ചക്കറികടൽ പച്ചമുളക് എത്തിച്ചത്. മുളക്ചാക്ക് വിൽപ്പനയ്ക്കായി അഴിച്ചപ്പോൾ‌ ചാക്കിൽ നിന്ന് ഉടുമ്പ് ചാടി റോഡിലേക്ക് പാഞ്ഞു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ ടയറിന്റെ അടിയിലും കയറി. പിന്നീടാണ് അൻസാരിയും സുഹൃത്തുക്കളുമാണ് ഉടുമ്പിനെ പിടികൂടി വനപാലകരെ വിവരം അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...