പോലീസ് ഉദ്യോഗസ്ഥന്‍റെ ബുള്ളറ്റിനുള്ളിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

വടകര: കോഴിക്കോട് ആയഞ്ചേരി സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥന്‍റെ ബുള്ളറ്റ് മോട്ടോർസൈക്കിളിന്റെ ഹെഡ്‌ലൈറ്റിനുള്ളിൽ നിന്ന് പെരുമ്പാമ്പിന്റെ കുഞ്ഞിനെ കണ്ടെത്തി. സിവിൽ പോലീസ് ഉദ്യോഗസ്ഥനായ പാറകണ്ടി സമീറിന്റെ ബൈക്കിൽ നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. സമീർ ഇന്ന് ഡ്യൂട്ടിക്ക് പോകാനായി വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് ഹെഡ് ലൈറ്റിനുള്ളിൽ നിന്ന് പാമ്പ് തല പുറത്തേക്ക് നീട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സർപ്പ വളന്റിയറും പക്ഷിനിരീക്ഷകനുമായ ജി കെ പ്രശാന്ത് മാഷെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പ്രശാന്ത്‌ മാഷ് സൂക്ഷ്മ പരിശോധന നടത്തി ഹെഡ്‌ലൈറ്റിനുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന പെരുമ്പാമ്പിന്റെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുത്ത് രക്ഷപ്പെടുത്തി.

മൂന്നു മാസങ്ങൾക്ക് മുമ്പ് പരിസരപ്രദേശത്ത് കണ്ട കൂറ്റൻ പെരുമ്പാമ്പ് മുട്ടയിട്ട് വിരിഞ്ഞതാകാം എന്നും കൂടുതൽ കുട്ടികളെ കാണാനുള്ള സാധ്യത തള്ളിക്കളയരുത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംഭവം പ്രദേശവാസികളിൽ കൗതുകമുണർത്തി. വാഹനങ്ങൾ ദീർഘനേരം പാർക്ക് ചെയ്യുന്ന സാഹചര്യത്തിൽ പാമ്പുകൾ ഉൾപ്പെടെയുള്ള ജീവികൾ അവയ്ക്കുള്ളിൽ കയറാൻ സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഉപയോഗിക്കുന്നതിന് മുമ്പ് പരിശോധിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധർ നിർദേശിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേവസ്വം കമ്മിഷണറുടെ ക്വാർട്ടേഴ്സിനും കാറിനും ചെലവിട്ടത് 28 ലക്ഷം ; വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി : കൊച്ചിൻ ദേവസ്വം ബോർഡ് കമ്മിഷണർ എസ്.ആർ. ഉദയകുമാറിനു വേണ്ടി...

‘സൂപ്പർ എൽനിനോ’ വരും ; കേരളത്തെ കാത്തിരിക്കുന്നത് തീവ്രമഴയും അപ്രതീക്ഷിത പ്രളയങ്ങളും

0
കോട്ടയം : എൽനിനോ പ്രതിഭാസം നവംബർ-ഡിസംബറോടെ ശക്തിപ്പെടുമെന്നും, മുൻകാലങ്ങളെക്കാൾ രൂക്ഷമായേക്കുമെന്നും മുന്നറിയിപ്പ്....

പെട്രോളുമായെത്തി വനിതാ മജിസ്ട്രേട്ടിനെ ഭീഷണിപ്പെടുത്തിയ സംഭവം ; പ്രതികൾക്ക് 5 വർഷം തടവ്

0
കോട്ടയം : അടിപിടിക്കേസിൽ കോടതിയിൽ അനൂകൂല നിലപാട് സ്വീകരിക്കുന്നില്ലെന്നാരോപിച്ചു കാറിൽ പെട്രോൾ...

സിഎംആര്‍എല്‍-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാട് ; 85 ലക്ഷം കൈമാറിയത് ആർക്ക്? വീണക്കെതിരെ പുതിയ...

0
കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ്...