Saturday, April 26, 2025 1:08 pm

ജോലിക്ക് പോകാൻ കുഞ്ഞ് തടസം ; ഒരു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ മാതാവ് ശിൽപ റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ഷൊർണൂരിൽ ഒരു വയസുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ശിൽപയെ മാർച്ച് 5 വരെ റിമാൻഡ് ചെയ്തു. ഒറ്റപ്പാലം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയിലാണ് ശിൽപയെ ഹാജരാക്കിയത്. കോടതി നടപടികൾ പൂർത്തിയാക്കിയ ശേഷം ശിൽ‌പയെ പാലക്കാട് ജില്ലാ ജയിലിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് ആലപ്പുഴ മാവേലിക്കരയിലായതിനാൽ മാവേലിക്കര പോലീസ് പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മാവേലിക്കരയിലെ വാടക വീട്ടിൽ വെച്ചാണ് കുറ്റകൃത്യം നടന്നത്. ജോലിക്ക് പോകാൻ കുഞ്ഞൊരു തടസ്സമായതിനാലാണ് കൊലപാതകം നടത്തിയതെന്ന് ശില്പ പോലീസിന് മൊഴി നൽകിയിരുന്നു.

ഒരുവയസുകാരി ശിഖന്യയെ അമ്മ ശില്‍പ ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ ശില്‍പ നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. കുഞ്ഞിനെ കൊല്ലുമെന്ന് പങ്കാളിക്ക് മെസേജ് അയച്ചശേഷമാണ് ശില്‍പ കൃത്യം നടത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ആലപ്പുഴ മാവേലിക്കര സ്വദേശി ശില്പയുടെയും പാലക്കാട് ഷോർണൂർ സ്വദേശി അജ്മലിന്‍റെയും മകളാണ് കൊല്ലപ്പെട്ട ഒരു വയസുകാരി ശിഖന്യ. അജ്മലും ശില്പയും കുറച്ചുകാലമായി അകന്നു താമസിക്കുകയായിരുന്നു.

ഇവർ തമ്മിലുള്ള തർക്കമാണ് ശിഖന്യയുടെ കൊലപാതകത്തിന് കാരണമായതെന്നു പോലീസ് പറഞ്ഞു. സ്വദേശമായ മാവേലിക്കരയിൽ വച്ചാണ് ശില്പ കുഞ്ഞിനെ കൊന്നത്. അവിടെ നിന്ന് കാറിൽ ഷൊർണൂരിലെത്തി. അജ്മൽ ജോലി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിൽ മൃതദേഹം വെച്ച് മടങ്ങാൻ ഒരുങ്ങി. അജ്മലാണ് സംഭവം ഷോർണൂർ പോലീസിൽ അറിയിച്ചത്. ഇരുവരോടും കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകാൻ പോലീസ് നിർദ്ദേശിച്ചു. ഷോർണൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ കുഞ്ഞിന്‍റെ മരണം സ്ഥിരീകരിച്ചു. ശില്പയെ പോലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തു.

കൂടുതൽ ചോദ്യം ചെയ്യലിലായിരുന്നു ശിൽപ്പയുടെ കുറ്റസമ്മതം. താൻ കുട്ടിയെ കൊല്ലുമെന്ന് ശിൽപ അജ്മലിന് സന്ദേശം അയച്ചിരുന്നു. പല സമയങ്ങളിലും ഇത്തരം സന്ദേശങ്ങൾ ശിൽപ്പയിൽ നിന്ന് ഉണ്ടാകാറുള്ളതിനാൽ കാര്യമാക്കിയില്ല. കുഞ്ഞിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശില്പ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. നാളെ രാവിലെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുമെന്ന്ഷൊർണൂർ പൊലീസ് അറിയിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി എം എ ബേബി

0
തിരുവനന്തപുരം : അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി സിപിഎം...

സുപ്രീംകോടതി അന്ത്യശാസനം നല്‍കി ; തമിഴ്‌നാട് വൈദ്യുതമന്ത്രി സെന്തില്‍ ബാലാജി രാജിവച്ചേക്കും

0
ചെന്നൈ: സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ തമിഴ്‌നാട് വൈദ്യുതമന്ത്രി സെന്തില്‍ ബാലാജി രാജിവച്ചേക്കും....

നൈജീരിയയിലെ സാംഫറയില്‍ വെടിവെപ്പ് ; 20 പേര്‍ കൊല്ലപ്പെട്ടു

0
അബൂജ: നൈജീരിയയിലെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ സാംഫറയില്‍ ആയുധധാരികളുടെ വെടിയേറ്റ് 20 പേര്‍...

നദിയിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

0
തിരുവനന്തപുരം : വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ ഐഐഎസ്‍ടി വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു....