തിരുവനന്തപുരം: ആരോഗ്യവകുപ്പിൽ ഇടതുപക്ഷ സംഘടനാ പ്രവർത്തകയ്ക്ക് വഴിവിട്ട നിയമനം. നഴ്സിങ് കൗൺസിൽ ഡപ്യൂട്ടി രജിസ്ട്രാറായാണ് ഡപ്യൂട്ടേനിൽ യോഗ്യതയില്ലാത്തയാളെ നിയമിച്ചത്. 15 വർഷത്തിലേറെ സര്‍വീസുള്ള ബിനു സദാനന്ദനെ തഴഞ്ഞ് 2 വർഷം സർവീസുള്ള ആശാ പി നായരെ നിയമിച്ചത് നഴ്സിങ് കൗൺസിൽ ശുപാർശ തളളിയാണെന്നന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്തായി. ഡപ്യൂട്ടി രജിസ്ട്രാർ തസ്തികയിലേയ്ക്ക് സർക്കാർ നഴ്സിങ് കോളജ് അധ്യാപകരെയാണ് നിയമിക്കുന്നത്. ആലപ്പുഴ സ്കൂൾ ഓഫ് നഴ്സിങിലെ ബിനു സദാനന്ദനും മലപ്പുറം സ്കൂൾ ഓഫ് നഴ്സിങിലെ ആശാ പി നായരുമാണ് അപേക്ഷിച്ചത്.
ബിനുവിന് 15 വർഷത്തിലേറെ അധ്യാപന പരിചയമുണ്ട്. മിനിമം 8 വർഷമെങ്കിലും അധ്യാപന പരിചയമാണ് യോഗ്യത. നിയമനം ലഭിച്ച ആശാ പി നായർക്ക് 2 വർഷവും 10 മാസവുമാണ് സർവീസ് കാലാവധി. 2021 ആഗസ്റ്റിൽ അപേക്ഷ സമർപ്പിക്കുമ്പോൾ ആശാ പി നായർ പ്രൊബേഷൻ കാലാവധി പൂർത്തിയാക്കിയിരുന്നില്ല. ബിനു സദാനന്ദനെ നിയമിക്കാനുള്ള നഴ്സിങ് കൗൺസിൽ ശുപാർശ തള്ളിയാണ് പിൻവാതിൽ നിയമനം നടത്തിയത്. നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനു സദാനന്ദൻ ഹൈക്കോടതിയിൽ ഹർജി നല്കി.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.































