അടൂർ : പ്രതികൂല സാഹചര്യങ്ങളിൽ സാമൂഹീക മാറ്റങ്ങൾക്ക് സ്ത്രീ ശാക്തീകരണത്തിലൂടെ സാധ്യമാക്കാൻ കഴിയണമെന്ന് ബോദീഗ്രാം ഫൗണ്ടർ ഡോ. ബിന തോമസ് തരകൻ പറഞ്ഞു. കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ കമ്മറ്റി അടൂർ ബോധിഗ്രാമിൽ സംഘടിപ്പിച്ച ദ്വിദിന വനിതാ പ്രചാരക പരിശീലന കളരി ഉത്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അവർ. സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് വനിതകളെ കരുവാക്കുന്ന സാഹചര്യമാണിന്നുള്ളത് മയക്കുമരുന്നും ലഹരി പതാർത്ഥങ്ങളുംമറ്റും വിതരണം ചെയ്യുന്നതിനും പ്രചരിപ്പിക്കുന്നതിനും സ്‌തീകളെ കരുക്കളാക്കുന്നു. ഇതിന് മാറ്റം വരുത്തുവാൻ ഇത്തരത്തിലുള്ള പരിശീലന കളരിയിലൂടെ കഴിയണമെന്നും അവർ പറഞ്ഞു.
കേരളാ പ്രദേശ് ഗാന്ധി ദർശൻവേദി ജില്ലാ ചെയർമാൻ ഏബൽ മാത്യു അധ്യക്ഷത വഹിച്ചു. കെപിജിഡി സംസ്ഥാന സെക്രട്ടറിമാരായ ബിനു എസ്. ചക്കാലയിൽ, രജനി പ്രദീപ്, സംസ്ഥാന കമ്മറ്റിയംഗങ്ങളായ ഡോ. ഗോപി മോഹൻ, സജി ദേവി, ജില്ലാ വൈസ് ചെർപേഴ്സൺ അഡ്വ. ഷൈനി ജോർജ്ജ്, അടൂർ നിയോജകമണ്ഡലം ചെയർമാൻ എം. ആർ. ജയപ്രസാദ് കസ്തൂർബ്ബാ ഗാന്ധി ദർശൻവേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ വൈസ് ചെയർപേഴ്സൺ മേഴ്‌സി സാമൂവൽ, ജനറൽ സെക്രട്ടറി അഡ്വ. ഷെറിൻ എം. തോമസ് എന്നിവർ പ്രസംഗിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന് തിരുവനന്തപുരം ഫോക്കസ് മീഡിയ ക്രിയേഷൻസ് നേതൃത്വം നൽകുമെന്നും ഇന്ന് നാലിന് ക്യാമ്പ് സമാപിക്കുമെന്നും ക്യാമ്പ് ഡയറക്ടർ ബിനു എസ് ചക്കാലയിൽ പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























