Wednesday, July 17, 2024 1:35 pm

പ്രവാസികൾക്ക് തിരിച്ചടി ; ഒരു വിഭാഗത്തില്‍ കൂടി സ്വദേശിവത്കരണം

For full experience, Download our mobile application:
Get it on Google Play

റിയാദ്: സൗദി സ്വകാര്യമേഖലയിലെ ദന്തൽ വിഭാഗം തൊഴിലുകളിൽ 35 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാൻ തീരുമാനം. മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് പ്രഖ്യാപിച്ചത്. ആരോഗ്യ മന്ത്രാലയത്തിെൻറ പങ്കാളിത്തത്തോടെ ഈ വിഭാഗത്തിലെ എല്ലാത്തരം ജോലികളിലും നിർദ്ദിഷ്ട തോതിൽ യോഗ്യരായ സ്വദേശികളെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 2024 മാർച്ച് 10 മുതൽ തീരുമാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ വിവിധ പ്രദേശങ്ങളിലെ സ്ത്രീ പുരുഷന്മാരായ സ്വദേശി ഉദ്യോഗാർഥികൾക്ക് കൂടുതൽ ആകർഷകവും ഉൽപ്പാദനക്ഷമവുമായ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യാൻ ലക്ഷ്യമിട്ടുള്ള ഇരു മന്ത്രാലയങ്ങളുടെയും യോജിച്ചുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നും അധികൃതർ വ്യക്തമാക്കി.

ദന്തൽ ജോലികളുടെ സ്വദേശിവത്കരണം സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ ഗൈഡ് മന്ത്രാലയം പുറത്തിറക്കി. നിയമം പാലിച്ചില്ലെങ്കിൽ ചുമത്തുന്ന പിഴകൾ ഉൾപ്പടെയുള്ള ശിക്ഷാനടപടികളും ഗൈഡിൽ വ്യക്തമാക്കിയിട്ടുണ്ട്. 2021 ഒക്ടോബറിലാണ് ദന്തൽ ജോലികൾ ഘട്ടംഘട്ടമായി സ്വദേശിവത്കരിക്കാനുളള ആദ്യ തീരുമാനം മാനവവിഭവ ശേഷി മന്ത്രാലയം പ്രഖ്യാപിച്ചത്. അത് സംബന്ധിച്ച ഗൈഡും അന്ന് പുറത്തിറക്കിയിരുന്നു. 2022 ഏപ്രിൽ 11 ന് ആദ്യ ഘട്ട തീരുമാനം പ്രാബല്യത്തിൽ വന്നു. മൂന്നോ അതിലധികമോ ദന്തൽ ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾക്കായിരുന്നു ആദ്യ ഘട്ടത്തിൽ തീരുമാനം ബാധകമായിരുന്നത്. എല്ലാത്തരം ദന്തൽ സ്ഥാപനങ്ങളും 35 ശതമാനം സ്വദേശിവത്കരണമെന്ന പരിധിയിൽ വരുന്നതാണ് ഇപ്പോഴത്തെ തീരുമാനം. ഇങ്ങനെ നിയമിക്കപ്പെടുന്ന സ്വദേശി ജോലിക്കാരുടെ കുറഞ്ഞ ശമ്പളം 7,000 റിയാലായും മന്ത്രാലയം നിജപ്പെടുത്തിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മ​ല​പ്പു​റ​ത്ത് സ്‌​കൂ​ൾ വാ​ൻ മ​റി​ഞ്ഞ് അ​പ​ക​ടം ; 11 പേ​ർ​ക്ക് പരിക്കേറ്റു

0
മ​ല​പ്പു​റം: ഒ​ഴു​കൂ​ർ കു​ന്ന​ത്ത് സ്‌​കൂ​ൾ വാ​ൻ മ​റി​ഞ്ഞ് 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു....

വെള്ളാപ്പള്ളിയുടെ ഭാര്യ ബിജെപിക്കായി പ്രചരണം നടത്തി, എസ്എൻഡിപിയുടെ വർഗീയ നിലപാടിനെ ചെറുക്കണം ; എംവി...

0
പത്തനംതിട്ട: എസ്എൻഡിപി നേതൃത്വത്തിvgx വെള്ളാപ്പള്ളി നടേശനും എതിരെ എംവി ഗോവിന്ദന്‍റെ രൂക്ഷ...

പുത്തന്‍ ഫീച്ചറുകളുമായി മനംകീഴടക്കുന്ന വാട്‌സ്ആപ്പിന്‍റെ ആകര്‍ഷകമായ മറ്റൊരു ഫീച്ചര്‍ എത്തി

0
കാലിഫോര്‍ണിയ : പുത്തന്‍ ഫീച്ചറുകളുമായി മനംകീഴടക്കുന്ന വാട്‌സ്ആപ്പിന്‍റെ ആകര്‍ഷകമായ മറ്റൊരു ഫീച്ചര്‍...

കൊ​ടു​മ​ൺ പ്ലാ​ന്റേ​ഷ​നി​ൽ ആ​വ​ർ​ത്ത​ന ക്യ​ഷി​യു​ടെ​ ഭാ​ഗ​മാ​യി റ​ബ​ർ തൈ ​ന​ടീ​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്​​ഘാ​ട​നം...

0
കൊ​ടു​മ​ൺ : വി​ല​നി​ല​വാ​ര പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും കേ​ര​ള​ത്തി​ലെ എ​റ്റ​വും വ​ലി​യ പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ...