അരിക്കൊമ്പനെ തിരികെ എത്തിക്കണം ; ഇടുക്കി കളക്ട്രേറ്റിനു മുന്നിൽ ഒത്തുകൂടി അരിക്കൊമ്പൻ ഫാൻസ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: അരിക്കൊമ്പനെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി അരിക്കൊമ്പന്‍ ഫാന്‍സ്. ഇടുക്കി കളക്ട്രേറ്റിലാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ ഒത്തുകൂടിയത്. ധര്‍ണ്ണ വാവ സുരേഷ് ഉദ്ഘാടനം ചെയ്തു. ജനങ്ങളെ സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ച് ആനയെ തിരികെ എത്തിക്കണമെന്ന് വാവ സുരേഷ് ആവശ്യപ്പെട്ടു. ചിന്നക്കനാലിലെയും ശാന്തന്‍പാറയിലെയും കൈയ്യേറ്റക്കാരുടെയും റിസോട്ട് മാഫിയായുടെയും ഇടപെടല്‍ മൂലമാണ് അരിക്കൊമ്പനെ നാട് കടത്തിയതെന്നും ഈ പ്രദേശങ്ങളിലെ വനവാസി വിഭാഗത്തില്‍പ്പെടുന്ന ആളുകള്‍ക്ക് കൊമ്പന്‍ യാതൊരുവിധ ഉപദ്രവങ്ങളും ഉണ്ടാക്കിയിട്ടില്ലെന്നും ഇവര്‍ പറയുന്നു. ആനയെ തിരികെ എത്തിക്കുന്നത് വരെ സംസ്ഥാനത്തിന്റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികള്‍ തുടരാനാണ് ഇവരുടെ തീരുമാനം.

ചിന്നകനാല്‍, ശാന്തന്‍പാറ മേഖലകളില്‍ അരികൊമ്പന്റെ ശല്യം രൂക്ഷമായിരുന്നതിനാലാണ് ആനയെ ഇവിടെ നിന്നും മാറ്റിയത്. ചിന്നകനാലില്‍ നിന്നും പിടികൂടി പെരിയാര്‍ കടുവാ സങ്കേതത്തിലേക്കും പിന്നീട് തമിഴ്‌നാട് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലേക്കുമാണ് അരിക്കൊമ്പനെ മാറ്റിയത്. റേഡിയോ കോളര്‍ ഉണ്ടായിട്ടും ആനയുടെ വിവരവും ലഭിക്കുന്നില്ലെന്നും തമിഴ്‌നാട് സര്‍ക്കാര്‍ അരികൊമ്പന്റെ ഇപ്പോഴുള്ള ചിത്രങ്ങള്‍ പുറത്ത് വിടാത്തതില്‍ ദുരൂഹത ഉണ്ടെന്നും ആരോപിച്ചാണ് അരിക്കൊമ്പന്‍ സ്‌നേഹികള്‍ ഇടുക്കി കളക്ട്രേറ്റില്‍ ധര്‍ണ്ണ സമരം സംഘടിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...