മെഡിക്കൽ കോളജിന് തിരിച്ചടി ; ഭൂമിയേറ്റെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി ഭൂ​മി ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ക് തി​രി​ച്ച​ടി. ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് സ​മീ​പ​ത്തെ 2.81 ഹെ​ക്ട​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഹൈക്കോടതി റ​ദ്ദാ​ക്കി. ഭൂ​വു​ട​മ​ക​ളാ​യ കെ.​സി. ന​ന്ദി​നി ത​മ്പാ​ട്ടി, സാ​സി​ബ് പു​തു​ശ്ശേ​രി, എ. ​അ​ബ്ദു​ൽ മു​നീ​ർ എ​ന്നി​വ​ർ ന​ൽ​കി​യ ഹർജി യി​ലാ​ണ് ജ​സ്റ്റി​സ് കൗ​സ​ർ എ​ട​പ്പ​ക​ത്തി​ന്‍റെ ഉ​ത്ത​ര​വ്. ക​ഴി​ഞ്ഞ ആ​ഗ​സ്റ്റ് 23ന് ​ഹൈക്കോടതി സ്ഥ​ല​മേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തി​രു​ന്നു. സ്ഥ​ല​മേ​റ്റെ​ടു​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ക​ണ്ണൂ​ർ ഇ​രി​ട്ടി ഡോ​ൺ​ബോ​സ്കോ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ

സാ​മൂ​ഹി​കാ​ഘാ​ത റി​പ്പോ​ർ​ട്ട് സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും ഉ​ത്ത​ര​വി​ലു​ണ്ട്. വി​ദ​ഗ്ധ സ​മി​തി ന​ട​ത്തി​യ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​ന​റി​പ്പോ​ർ​ട്ടി​ൽ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത് ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം സൃ​ഷ്ടി​ക്കു​മെ​ന്നും പ്ര​ദേ​ശ​ത്ത് വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ക​സ​ന​ത്തി​ന് വേ​ട്ടേ​ക്കോ​ട്ട് 50 ഏ​ക്ക​ർ ഭൂ​മി വി​ട്ടു​ന​ൽ​കാ​ൻ ഉ​ട​മ​ക​ൾ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്നു. 25 ഏ​ക്ക​ർ സൗ​ജ​ന്യ​മാ​യും 25 ഏ​ക്ക​ർ സ​ർ​ക്കാ​ർ നി​ശ്ച​യി​ക്കു​ന്ന വി​ല​ക്ക് ന​ൽ​കാ​നു​മാ​ണ് സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​രു​ന്ന​ത്. ഇ​ക്കാ​ര്യം സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും വി​ധി​യി​ലു​ണ്ട്.

ആ​വ​ശ്യ​മെ​ങ്കി​ൽ ഈ ​സ്ഥ​ല​ത്തി​ന്‍റെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം ന​ട​ത്ത​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നാ​യി മൂ​ന്നു വ​ർ​ഷം മു​മ്പ് സ​ർ​ക്കാ​ർ 13.5 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ട്രോ​മാ കെ​യ​ർ ബ്ലോ​ക്ക്, സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി ബ്ലോ​ക്ക്, അ​മ്മ​മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി, സ​ർ​ജി​ക്ക​ൽ ബ്ലോ​ക്ക്, ആ​ധു​നി​ക അ​ർ​ബു​ദ ചി​കി​ത്സ​വി​ഭാ​ഗം, മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ശാ​ല എ​ന്നി​വ സ​ജ്ജ​മാ​ക്കാ​നാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത് പ്ര​തി​സ​ന്ധി​യി​ലാ​യാ​ൽ ആ​ശു​പ​ത്രി​യു​ടെ അം​ഗീ​കാ​ര​ത്തെ​യും ബാ​ധി​ക്കും. ഹർജി ക്കാ​ർ​ക്കു​വേ​ണ്ടി അ​ഡ്വ. ബാ​ബു എ​സ്. നാ​യ​ർ ഹാ​ജ​രാ​യി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്ഷേത്രത്തിലെ 20 പവനിലേറെ സ്വർണ ഉരുപ്പടി മോഷ്ടിച്ചു , മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

0
കോഴിക്കോട്: ജില്ലയിലെ ബാലുശ്ശേരി കോട്ട വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ ഉരുപ്പടികള്‍...

നിപ രോഗി വെന്റിലേറ്ററിൽ , റെംഡിവിർ ഡോസ് നൽകി

0
കോഴിക്കോട് : സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച വ്യക്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ...

പനിച്ചൂടില്‍ കേരളം; 13 ദിവസത്തിനിടെ 41 മരണം

0
തിരുവനന്തപുരം : പകര്‍ച്ചവ്യാധി ഭീതിയില്‍ കഴിയുന്ന സംസ്ഥാനത്ത് പതിമൂന്ന് ദിവസത്തിനിടെ ജീവന്‍...

ബിഹാറിൽ പോലീസ് പരീക്ഷ എഴുതാന്‍ പോയ ഉദ്യോഗാര്‍ഥികള്‍ റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചു തകര്‍ത്തു

0
ബിഹാർ: ബിഹാറിലെ പാടലിപുത്ര റെയില്‍വേ സ്റ്റേഷനില്‍ വൻ ‌സംഘര്‍ഷം. പോലീസ് പരീക്ഷ...