കൊല്ലം : പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസ് ഉദ്ഘാടനം വ്യാഴാഴ്ച (സെപ്റ്റംബര്‍ 16) രാവിലെ 11 ന് പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വഹിക്കും. കൊല്ലം മുണ്ടയ്ക്കല്‍ ശ്രീനാരായണ സാംസ്‌ക്കാരിക സമിതി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷത വഹിക്കും. മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ആനുകൂല്യവിതരണം നടത്തും. പത്തനംതിട്ട, തിരുവനന്തപുരം, കൊല്ലം ജില്ലകളാണ് പുതിയ ഓഫീസിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നത്.
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസ് ഉദ്ഘാടനം
RECENT NEWS
Advertisment