അടൂർ കനാൽക്കരയിലെ മാലിന്യം മൂലം ദുർഗന്ധം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

അടൂർ : കനാൽക്കരയിലെ മാലിന്യം മൂലം ദുർഗന്ധം രൂക്ഷം. ഏഴംകുളം പഞ്ചായത്തിന്റെ 17 -ാം വാർഡിൽ കൂടി പോകുന്ന കനാലിന്റെ വശങ്ങളിലായാണ് മാലിന്യം തള്ളിയിരിക്കുന്നത്. പതിനേഴാം വാർഡിൽ നിന്ന് അടൂർ നെല്ലിമൂട്ടിൽ പടി വരെ കനാൽ റോഡിൽ കൂടി ദുർഗന്ധം മൂലം വഴി നടക്കാനാകാത്ത സ്ഥിതിയാണ്. മാലിന്യ കൂമ്പാരങ്ങൾ തെരുവുനായ്ക്കളുടെ കേന്ദ്രമാണ്. ഇവ ആഹാര അവശിഷ്ടങ്ങൾ കടിച്ചുവലിച്ച് റോഡിലിട്ടിരിക്കുന്നത് പതിവ് കാഴ്ചയാണ്. റോഡിൽ കൂടി നടക്കുന്നവരെ നായകൾ ആക്രമിക്കുവാൻ വരുന്നതും പതിവാണ്. ഇരുചക്ര വാഹന യാത്രക്കാരെ നായകൾ പിന്തുടരുന്നത് മൂലം അപകടങ്ങൾ ഉണ്ടാകുന്നതായും നാട്ടുകാർ പറഞ്ഞു.

ഏഴംകുളം വില്ലേജ് ഓഫീസിന് തെക്ക് ഭാഗത്തെ കനാൽ റോഡിൽ കൂടിയുള്ള യാത്രയും ദുസഹമാണ്. കൂടുതലായി റോഡിൽ മാലിന്യം തള്ളുന്ന പ്രദേശമാണിത്. അറുകാലിക്കൽ ചേരകത്ത് പടി മുതൽ കരിങ്ങാട്ടിൽ പടി വരെയുള്ള ഭാഗത്ത് റോഡിന്റെ നടുക്കുവരെ വരെ മാലിന്യം കിടക്കുന്നത് കാണാം. മാലിന്യം തള്ളുന്നവരെ കണ്ടെത്തി പിഴ ചുമത്തിയിട്ടുണ്ടെങ്കിലും ബാഹ്യ ഇടപെടലുകളിൽ കൂടി ഉദ്യോഗസ്ഥർ പിഴ ഒഴിവാക്കി വിട്ടിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്. പല തവണ സമരങ്ങൾ നടന്നെങ്കിലും ഹെൽത്ത് ഇൻസ്‌പെക്ടർ വന്ന് നോക്കിയിട്ട് പോകുന്നതല്ലാതെ നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് പരാതി. മഴക്കാലമായതോടെ പകർച്ചവ്യാധികൾ ഉണ്ടാകാൻ സാദ്ധ്യത കൂടുതലായതിൽ പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും കൃത്യമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...