Saturday, July 5, 2025 11:42 am

മംഗളൂരു മലാലി ബദരിയ ജുമാ മസ്ജിദിനുമേല്‍ അവകാശവാദവുമായി ഹിന്ദു സംഘടനകള്‍

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : മംഗളൂരു മലാലി ബദരിയ ജുമാ മസ്ജിദിനുമേല്‍ അവകാശവാദവുമായി ഹിന്ദു സംഘടനകള്‍. പള്ളിയുടെ പുനര്‍നിര്‍മാണം നടക്കുന്നതിനിടെ ചിത്രപ്പണിയുള്ള കല്ലുകള്‍ കണ്ടെന്ന് അവകാശ വാദം. ഇതോടെ പള്ളിയുടെ പുനര്‍നിര്‍മാണം താല്‍കാലികമായി നിര്‍ത്തിവെച്ചു. ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മംഗളൂരുവിന് സമീപത്തെ മലാലി ജുമാ മസ്ജിദിനുള്ളില്‍ ‘ക്ഷേത്രസമാനമായ വാസ്തുവിദ്യാ നിര്‍മ്മിതി’ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സംഭവം. ഇതോടെ വിഎച്ച്പി പ്രവര്‍ത്തകര്‍ മസ്ജിദിന് സമീപം പൂജാകര്‍മ്മങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ മെയ് 26 രാവിലെ 8 വരെ പള്ളിയുടെ 500 മീറ്റര്‍ പ്രദേശത്ത് സെക്ഷന്‍ 144 ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.

മംഗളൂരു നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മലാലി ഗ്രാമത്തിലെ പഴയ മസ്ജിദിന് താഴെ ഏപ്രില്‍ 21 ന് മസ്ജിദിന്റെ നവീകരണ പ്രവര്‍ത്തനത്തിനിടെയാണ് ഹിന്ദു ക്ഷേത്രത്തിന് സമാനമായ വാസ്തുവിദ്യാ രൂപകല്‍പന കണ്ടെത്തിയത്. എന്നിരുന്നാലും മസ്ജിദ് ഒരു കാലത്ത് ക്ഷേത്രമായിരുന്നോ എന്നറിയാന്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) മലാലിയില്‍ പൂജാകര്‍മ്മങ്ങള്‍ നടത്തുന്നതോടെയാണ് ഈ വിഷയം ഇപ്പോള്‍ സജീവചര്‍ച്ചയായത്. ജില്ലാ ഭരണകൂടം എല്ലാം നിരീക്ഷിച്ചു വരികയാണെന്നും പ്രദേശത്ത് 144 സെക്ഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ബുധനാഴ്ച മലാലിയിലെ ശ്രീരാമാഞ്ജനേയ ഭജന മന്ദിരത്തില്‍ വിഎച്ച്പി താംബൂല പ്രശ്‌നം അവതരിപ്പിക്കുന്നതിനിടെയാണ് നിരോധനാജ്ഞ. ഈ ഘടന കണ്ടെത്തിയതിന് ശേഷം, വിഎച്ച്പി ‘രാമക്ഷേത്രം പോലെയുള്ള പ്രചാരണത്തിന്റെ’ സാധ്യതയെക്കുറിച്ച് സൂചന നല്‍കുകയും പരിസരത്തിനായുള്ള നിയമ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ഹൃദയാഘാതം

0
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടർന്ന്...

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്‍

0
കോട്ടയം :  കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച്...

അടൂര്‍ എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് റോഡിലേക്കുവീണു

0
അടൂർ : എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല...

വിദ​ഗ്ധസംഘം ഞായറാഴ്ചയെത്തും ; തകരാർ പരിഹരിച്ചില്ലെങ്കിൽ ചരക്കുവിമാനത്തിൽ തിരികെക്കൊണ്ടുപോകും

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ടാഴ്ചയിലേറെയായി തുടരുന്ന ബ്രിട്ടണിന്റെ അമേരിക്കൻ നിർമിത എഫ്...