തിരുവനന്തപുരം : വഴിയാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ച് കടന്ന പ്രതി പോലീസ് പിടിയില്‍. കരമന കുഞ്ചാലുംമൂട് ശാസ്ത്രി നഗറില്‍ സുധീര്‍ഖാനെയാണ് (27) പൂജപ്പുര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. പൂജപ്പുര മുടവന്‍മുഗള്‍ നേതാജി റോഡിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയുടെ മൊബൈല്‍ ഫോണും പണവുമടങ്ങിയ ബാഗ് മോട്ടോര്‍ സൈക്കിളില്‍ എത്തിയ പ്രതി പിടിച്ചുപറിച്ചു കടന്ന് കളയുകയായിരുന്നു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും ശാസ്ത്രീയ അന്വേഷണം നടത്തിയുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളില്‍ നിന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി സുധീര്‍ഖാനെതിരെ മോഷണക്കേസുകളുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഡെപ്യൂട്ടി പോലീസ് കമീഷണര്‍ വി. അജിത് അറിയിച്ചു. പൂജപ്പുര എസ്.എച്ച്.ഒ റോജിന്‍റെ നേതൃത്വത്തില്‍ എസ്.ഐമാരായ പ്രവീണ്‍, സന്തോഷ് കുമാര്‍, എ.എസ്.ഐ ഷിബു, രാജേഷ്, മനോജ്, ഉദയകുമാര്‍ ബിനുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.





























