ഗവര്‍ണറുടെ ക്രിസ്തുമസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഗവര്‍ണറുടെ ക്രിസ്തുമസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കില്ല. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ക്രിസ്മസ് വിരുന്ന് ഇന്ന് വൈകിട്ട് രാജ്ഭവനില്‍ നടക്കും. മുഖ്യമന്ത്രിയ്ക്കും മന്ത്രിമാര്‍ക്കും ക്ഷണം ഉണ്ടായിരുന്നെങ്കിലും പങ്കെടുക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി ഇന്ന് തിരുവനന്തപുരത്ത് ഉണ്ട്. പ്രതിപക്ഷ നേതാവും വിരുന്നില്‍ പങ്കെടുക്കില്ല. വിഡി സതീശന്‍ ഡല്‍ഹിയിലായതിനാലാണ് പങ്കെടുക്കാത്തത് എന്നാണ് ഔദ്യോഗിക വിശദീകരണം. കഴിഞ്ഞ വര്‍ഷം മതമേലധ്യക്ഷന്മാരെയും സാംസ്‌കാരിക നായകരെയും മാത്രമാണ് ക്രിസ്മസ് ആഘോഷത്തിനു ഗവര്‍ണര്‍ ക്ഷണിച്ചിരുന്നത്.

ഇത്തവണ ബിഷപ്പുമാര്‍, മറ്റു മത നേതാക്കള്‍, കലാ സാഹിത്യ സാംസ്‌കാരിക ചലച്ചിത്ര മേഖലകളിലെ പ്രമുഖര്‍, ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, വ്യവസായ വാണിജ്യ പ്രതിനിധികള്‍ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്. 17നു വൈകുന്നേരം കൊച്ചിയിലും ഗവര്‍ണറുടെ നേതൃത്വത്തില്‍ ക്രിസ്മസ് സംഗമവും വിരുന്നും നടക്കുന്നുണ്ട്. ഗവര്‍ണര്‍ക്കെതിരെയുള്ള നിലപാട് മയപ്പെടുത്തേണ്ട എന്നാണ് സര്‍ക്കാര്‍ തലത്തിലുള്ള തീരുമാനം.

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തു നിന്നു ഗവര്‍ണറെ മാറ്റാനുള്ള ബില്‍ ഇന്നലെ നിയമസഭ പാസാക്കിയിരുന്നു. 20നു മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിപുലമായ ക്രിസ്മസ് സംഗമം തിരുവനന്തപുരത്തു സംഘടിപ്പിക്കുന്നുണ്ട്. അതിലേക്ക് ഗവര്‍ണറെ ഇതുവരെ ക്ഷണിച്ചിട്ടില്ല. ഇനി ക്ഷണിച്ചാലും ഗവര്‍ണര്‍ അന്നു സ്ഥലത്ത് ഇല്ല. അതേസമയം റിപ്പബ്ലിക് ദിനത്തില്‍ രാജ്ഭവനില്‍ നടത്തുന്ന പതിവു വിരുന്നു സല്‍ക്കാരത്തിലേക്കു മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഗവര്‍ണര്‍ ക്ഷണിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...