അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ദാമ്പത്യ ജീവിതത്തെ നശിപ്പിക്കുന്നുവെന്ന് പഠനം

For full experience, Download our mobile application:
Get it on Google Play

ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ ദാമ്പത്യ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ‘സ്മാര്‍ട്ട്ഫോണുകളും മനുഷ്യബന്ധങ്ങളില്‍ അവ ചെലുത്തുന്ന സ്വാധീനവും’ എന്ന വിഷയത്തില്‍ സൈബര്‍മീഡിയ റിസര്‍ച്ചുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 67 ശതമാനം ആളുകളും തങ്ങളുടെ പങ്കാളിയോടൊത്ത് സമയം ചിലവഴിക്കുമ്പോഴും ഫോണ്‍ ഉപയോഗിക്കുന്നുണ്ട്. പങ്കാളിയുമായി ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ സമയം അവര്‍ ഫോണിലാണ് ചെലവഴിക്കുന്നത്.

പഠനത്തില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗം ആളുകള്‍ക്കും പങ്കാളിയോടൊപ്പം സമയം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അതിന് സാധിക്കുന്നില്ല. 88 ശതമാനം പേര്‍ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം തങ്ങളുടെ ദാമ്പത്യ ബന്ധത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് സമ്മതിക്കുന്നു. വീട്ടുകാരുമായി സംസാരിക്കാനും മറ്റ് കാര്യങ്ങള്‍ക്കും ഫോണ്‍ ഉപയോഗം നിര്‍ത്തണമെന്ന് 90 ശതമാനം പേരും ആഗ്രഹിക്കുന്നുണ്ട്.

പഠനമനുസരിച്ച് ഭാര്യയും ഭര്‍ത്താവും ഒരു ദിവസം ഫോണ്‍ ഉപയോഗിക്കുന്നത് ശരാശരി 4.7 മണിക്കൂറാണ്. സ്മാര്‍ട്ട്ഫോണില്‍ മുഴുകിയിരിക്കുമ്പോള്‍ 70 ശതമാനം ആളുകളും തങ്ങളുടെ പങ്കാളി എന്തെങ്കിലും ചോദിക്കുമ്പോള്‍ പ്രകോപിതരാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു. 66 ശതമാനം ആളുകളും സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം പങ്കാളിയുമായുള്ള ബന്ധത്തെ ദുര്‍ബലപ്പെടുത്തുന്നു. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍, അഹമ്മദാബാദ്, പൂനെ എന്നിവിടങ്ങളിലെ 1000 ഉപഭോക്താക്കളില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പഠനം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...