വെർച്വൽ ക്യൂ ബുക്കിംഗ് തൊണ്ണൂറായിരമായി കുറച്ചെങ്കിലും ശബരിമലയിൽ തിരക്ക് കുറയില്ല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇന്ന് ശബരിമല ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത് 90,000 പേരാണ്. പതിനെട്ടാം പടിയിൽ കൂടുതൽ ഭക്തരെ കടത്തിവിട്ടു തുടങ്ങിയതോടെ മരക്കൂട്ടം മുതൽ സന്നിധാനം വരെയുള്ള പാതയിൽ ക്യൂ ഉണ്ടെങ്കിലും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയില്ല. എന്നാൽ പമ്പയിൽ ഇപ്പോഴും വലിയ തിരക്കാണ്. നിലയ്ക്കലിലെ ഗതാഗത കുരുക്ക് തുടരുകയാണ്. ദർശനം കഴിഞ്ഞ് മടങ്ങുന്നവരുടെ വാഹനങ്ങളാണ് കുരുക്കിൽപ്പെടുന്നത്.

വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് തൊണ്ണൂറായിരമായി കുറച്ചെങ്കിലും ഇന്നും ശബരിമലയിൽ തിരക്ക് കുറയാൻ ഇടയില്ല. സന്നിധാനത്തെ സ്ഥിതിഗതികൾ വിലയിരുത്താൻ ഡിജിപിയും ഉന്നത ഉദ്യോഗസ്ഥരും മറ്റന്നാള്‍ എത്തും. ഇന്നലെ ബുക്ക് ചെയ്ത 1,20,000 ആളുകളിൽ ദർശനം പൂർത്തിയാകാത്തവർ എത്തുന്നതിനാൽ ഇന്നും തിരക്ക് അനുഭവപ്പെടും. നിലവിൽ ദർശന സമയം ഒരു മണിക്കൂർ വർദ്ധിപ്പിച്ച് ഉച്ചക്ക് ഒന്നരക്കും രാത്രി 11.30നുമാണ് നട അടയ്ക്കുന്നത്.

പതിനെട്ടാം പടിയിൽ 100 ഐആർബി ഉദ്യോഗസ്ഥരെയും മരക്കൂട്ടം മുതൽ സന്നിധാനം വരെ 420 പോലീസുകാരെയും അധികമായി നിയോഗിക്കുമെന്നും തീർഥാടകർക്ക് വെള്ളവും ലഘുഭക്ഷണവും ഒരുക്കുമെന്നും സർക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു. 15 തീയതി ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സന്നിധാനത്ത് എത്തി സ്ഥിഗതികൾ വിലയിരുത്തും. അതേസമയം നിലക്കലിലെ പാർക്കിങ്ങ് കേന്ദ്രങ്ങളിൽ ആവശ്യത്തിന് തൊഴിലാളികളെ നിയമിക്കാത്തതിന് കരാറുകാരന് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്നലെ നിലയ്ക്കലിൽ രൂപപ്പെട്ട ഗതാഗത കുരുക്ക് കിലോമീറ്ററുകൾ പിന്നിട്ട് പ്ലാപ്പള്ളി വരെ നീണ്ടിരുന്നു.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....