ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമാകാൻ പുതിയ പദ്ധതികൾക്ക് അം​ഗീകാരം നൽകി ബഹ്റൈൻ

For full experience, Download our mobile application:
Get it on Google Play

മനാമ : ടൂറിസം മേഖലയില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനൊരുങ്ങി ബഹ്‌റൈൻ ഭരണകൂടം. ലോകത്തെ പ്രധാന ടൂറിസം കേന്ദ്രമാക്കി രാജ്യത്തെ മാറ്റുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ പദ്ധതികള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ബഹ്‌റൈന്‍ കിരീടവകാശിയും പ്രധാന മന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് രാജ്യത്തെ ടൂറിസം മേഖലയെ കൂടുതല്‍ ശക്തമാക്കുന്നതിനുളള പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. സ്വകാര്യ മേഖലയുടെ കൂടി സഹകരണത്തോടെയാകും ടൂറിസം രംഗത്ത് വിവിധ പദ്ധതികള്‍ നടപ്പിലാക്കുക. ഇതിന്റെ ഭാഗമായി ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തുടങ്ങി വിവിധ മേഖലകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കും. ജനങ്ങളുടെ അടിസ്ഥാന ജീവിത നിലവാരം മെച്ചപ്പെടുത്തുന്ന പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക.

2026ഓടെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം 11.4 ശതമാനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ടുളള നാല് വര്‍ഷത്തെ ടൂറിസം പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം ഭരണകൂടം അംഗീകാരം നല്‍കിയിരുന്നു. ബിസിനസ് ടൂറിസം, സ്‌പോര്‍ട്‌സ് ടൂറിസം, മെഡിക്കല്‍ ടൂറിസം, സാംസ്‌കാരിക ടൂറിസം, പുരാവസ്തു ഗവേഷണം എന്നിവ ഉള്‍പ്പടെ ഏഴ് പ്രധാന ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ടൂറിസം പദ്ധതി. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനുളള തീരുമാനം മന്ത്രിസഭാ യോഗം കൈക്കൊണ്ടിരിക്കുന്നത്. ലോകത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ബഹ്‌റൈനെ മാറ്റുക എന്നതാണ് ലക്ഷ്യം. ഇതിലൂടെ രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊല്ലം ബൈപാസിൽ വീണ്ടും വിള്ളൽ ; ആശങ്കയോടെ യാത്രക്കാർ

0
കൊല്ലം: നിർമ്മാണ പുരോഗതിയിലുള്ള ദേശീയപാത 66-ൽ വീണ്ടും വിള്ളൽ പ്രത്യക്ഷപ്പെട്ടു. കൊല്ലം...

കുടിവെള്ളത്തെ ചൊല്ലി വൻ സംഘർഷം ; ഒരാൾ കൊല്ലപ്പെട്ടു ; മൂന്ന് പേർക്ക് ഗുരുതര...

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ളത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ വൻ...

കൊച്ചിയിൽ ജനം പൊറുതിമുട്ടിയ പ്രശ്‌നത്തിന് പരിഹാരം കാണാൻ സിറ്റി പോലീസ് യോഗം വിളിച്ചു ;...

0
കൊച്ചി: നഗരത്തിൽ ട്രാഫിക് ബ്ലോക്കുകളും റോഡപകടങ്ങളും വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനായി...

ഒമാൻ തീരത്ത് കപ്പലിൽ ഇന്ത്യൻ നാവികൻ മരിച്ചു

0
മസ്കറ്റ്: ഒമാൻ തീരത്ത് കപ്പലിൽ വെച്ച് ഇന്ത്യൻ നാവികൻ മരണപ്പെട്ടതായി മസ്കറ്റിലെ...