ബഹ്‌റൈൻ ഒഐസിസി ദേശീയ ദിനാഘോഷം അഡ്വ. സണ്ണി ജോസഫ് എം എൽ എ ഉത്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

മനാമ : ജന്മനാടിനെ സ്നേഹിക്കുന്നത് പോലെ തന്നെ നമ്മൾക്ക് തൊഴിൽതരുന്ന നാടിനെയും നിങ്ങൾ സ്നേഹിക്കണം എന്ന് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ 53-) മത് ബഹ്‌റൈൻ ദേശീയ ദിനാഘോഷം ഉത്ഘാടനം ചെയ്ത അഡ്വ. സണ്ണി ജോസഫ് എം എൽ എ അഭ്യർത്ഥിച്ചു. ഈ രാജ്യവും,ഇവിടുത്തെ ഭരണാധികാരികളും പ്രവാസികളോട് കാണിക്കുന്ന സ്നേഹത്തിനും, കരുതലിനും നന്ദി അറിയിക്കുന്നതായും അഡ്വ. സണ്ണി ജോസഫ് പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയെ ഏറ്റവും മഹത്തരമായ ഭരണഘടന യും, ഭരണസംവിധാനങളും നൽകി ഇന്ന് കാണുന്ന വിധത്തിൽ ആക്കിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ആണ്. അവിടെ നിന്ന് കടന്ന് വന്ന നിങ്ങൾക്ക് ഈ രാജ്യം നൽകുന്ന സുരക്ഷിതബോധം വളരെ വലുതാണ് എന്നും അദ്ദേഹം പറഞ്ഞു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ച യോഗത്തിൽ ദേശീയ ജനറൽ സെക്രട്ടറി മനു മാത്യു സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ നെൽസൺ വർഗീസ്‌ നന്ദി രേഖപ്പെടുത്തി. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ട്രഷറർ ലത്തീഫ് ആയംചേരി, ജനറൽ സെക്രട്ടറിമാരായ സൈദ് എം എസ്, ജേക്കബ് തേക്ക്തോട്, ജീസൺ ജോർജ്, വൈസ് പ്രസിഡന്റ്‌മാരായ ജവാദ് വക്കം, ഗിരീഷ് കാളിയത്ത്, സുമേഷ് ആനേരി, വനിതാ വിഭാഗം പ്രസിഡന്റ്‌ മിനി മാത്യു എന്നിവർ ആശംസപ്രസംഗം നടത്തി. ഒഐസിസി നേതാക്കളായ രജിത് മൊട്ടപ്പാറ, രഞ്ചൻ കേച്ചേരി, വിനോദ് ദാനിയേൽ, ജോണി താമരശ്ശേരി, റംഷാദ് അയിലക്കാട്,അലക്സ്‌ മഠത്തിൽ,മോഹൻകുമാർ നൂറനാട്,സൽമാനുൽ ഫാരിസ്, ഫിറോസ് നങ്ങാര ത്ത്, ജലീൽ മുല്ലപ്പള്ളി,ചന്ദ്രൻ വളയം, ബിജുബാൽ സി കെ,ശ്രീജിത്ത്‌ പനായി, രഞ്ജിത്ത് പടിക്കൽ, വില്യം ജോൺ, ബൈജു ചെന്നിത്തല, ഷാജി പൊഴിയൂർ, മുനീർ യൂ കെ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...