നടിയെ ആക്രമിച്ച കേസിലെ വിധി പരാമർശം ഊമക്കത്തായി പ്രചരിച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി ബൈജു പൗലോസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിധി പരാമർശം ഊമക്കത്തായി പ്രചരിച്ച സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി ബൈജു പൗലോസ്. വിശദാംശം ചോര്‍ന്നതില്‍ അന്വേഷണം വേണമെന്നാണ് പരാതി കത്തിലെ ആവശ്യം. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബൈജു പൗലോസ്. വിധി പറയുന്നതിന് ഒരാഴ്ച മുൻപ് വിധിയുടെ പ്രധാന വിവരങ്ങള്‍ ഊമക്കത്തായി ചിലര്‍ക്ക് ലഭിച്ചെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. തനിക്കും നാലാം തീയതി വിശദാംശങ്ങൾ അടങ്ങിയ കത്ത് ലഭിച്ചിരുന്നുവെന്നും 33 പേർക്ക് കത്ത് കിട്ടിയിട്ടുണ്ടെന്നും ജസ്റ്റിസ് കെമാൽ പാഷ പറഞ്ഞു.

ഒരാൾ തന്നെയാണ് 33 പേർക്ക് കത്ത് എഴുതി നൽകിയിട്ടുള്ളത്. ഇത് വളരെയധികം ആശങ്ക ഉണ്ടാകുന്നതാണ്. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്നും മറ്റുള്ളവരെ വെറുതെ വിടുമെന്നുമാണ് കത്തിൽ ഉണ്ടായിരുന്നത്. വിധിപ്രസ്താവം വന്നപ്പോൾ ശെരിക്കും ഞെട്ടിപോയിരുന്നു. നമ്മുടെ നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യത നഷ്ട്ടപ്പെടുന്ന സംഭവമാണിതെന്നും വിശദാംശങ്ങൾ എങ്ങിനെ പുറത്തുപോയെന്ന് അന്വേഷിക്കണം അത് അറിയാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രോഗികളുടെ പുറത്ത് എലിയും പൂച്ചയുമൊക്കെ ടോം & ജെറി കളിക്കുന്നത് കണ്ടിട്ടുണ്ടോ?’; സർക്കാർ ആശുപത്രികളെ...

0
കൊച്ചി: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ യു ജനീഷ് കുമാര്‍...

​എംബിബിഎസ് പഠനച്ചെലവ് കുറയുന്നു; ഫീസ് ഘടനയിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. കോഴ്‌സ് ട്യൂഷന്‍ ഫീസ് ഇനി...

ആരെ പിന്തുണയ്ക്കും? വേൾഡ് കപ്പ് ഫൈനലിൽ മനസ്സ് തുറന്ന് ശശി തരൂർ; നിലപാട് ഇങ്ങനെ

0
തിരുവനന്തപുരം: ഫിഫ വേള്‍ഡ് കപ്പ് ഫൈനലില്‍ താന്‍ പിന്തുണയ്ക്കുന്ന ടീം ഏതാണെന്ന്...

സ്മാർട്ട്ഫോൺ വിപണി പിടിച്ചടക്കാൻ ഗൂഗിൾ; പിക്സൽ 11 സീരീസിലെ വിപ്ലവകരമായ മാറ്റങ്ങൾ പുറത്ത്.

0
ഗൂഗിൾ പിക്സൽ 10 സീരീസ് നേടിയ വൻ വിജയത്തിന് ശേഷം, സ്മാർട്ട്ഫോൺ...