പ്രശ്നം തുടങ്ങിയത് ഭാര്യാസഹോദരനു കൊടുത്ത കാശ് തിരിച്ചു ചോദിച്ചതോടെ , മകളെ അകറ്റി , ഭാര്യയുടെ അവിഹിത കുറ്റസമ്മതം

For full experience, Download our mobile application:
Get it on Google Play

കായംകുളം: ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചു എന്നും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്നും വെളിപ്പെടുത്തിയ ന്യൂസിലാന്‍ഡുകാരനായ ബൈജു രാജു ആത്മഹത്യ ചെയ്ത സംഭവത്തിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകളാണ് പുരോഗമിക്കുന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും ഭാര്യവീട്ടുകാര്‍ തന്റെ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നുമായിരുന്നു ബൈജു രാജു വീഡിയോ സന്ദേശത്തില്‍ പറഞ്ഞത്. തന്റെ മകളായിരുന്നു തനിക്ക് ഏക പ്രതീക്ഷയെന്നും ഇപ്പോൾ അതും നഷ്ടമായിയെന്നും ഇനി ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും രാജു വീഡിയോയില്‍ പറയുന്നുണ്ട്. ഒപ്പം ആത്മഹത്യ ചെയ്യാന്‍ തനിക്ക് ധൈര്യമൊക്കെ ഉണ്ടായിരുന്നിട്ടും അങ്ങിനെ ചെയ്യുന്നത് തെറ്റാണെന്ന് അറിയാവുന്നതിനാലാണ് ഇത്രയും നാള്‍ പിടിച്ചുനിന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. വീഡിയോയില്‍ ഉട നീളം അദ്ദേഹം കരയുകയായിരുന്നു.

ഭാര്യ വീട്ടുകാരും ഭാര്യയും തന്റെ പണം മുഴുവന്‍ കൊണ്ടുപോയതായും ബൈജു രാജു ആരോപിച്ചു. ഭാര്യയുടെ സഹോദരനാണ് ആദ്യം പ്രശ്നങ്ങൾ തുടങ്ങിവെച്ചതെന്നും ഇയാൾ തന്നോട് വാങ്ങിയ ലക്ഷങ്ങൾ തിരിച്ചു ചോദിച്ചപ്പോൾ മുതൽ ഭാര്യയുമായും പ്രശ്നമായെന്നും, അളിയൻ ബ്ലേഡ് കമ്പനി നടത്തുകയാണെന്നും ബൈജു വീഡിയോയിൽ പറയുന്നു. ഇതുമൂലം താൻ അളിയന്റെ വിവാഹത്തിൽ പങ്കെടുത്തില്ലെന്നും ഇത് ഭാര്യയ്ക്ക് തന്നോട് ദേഷ്യമുണ്ടാവാൻ കാരണമായെന്നും ബൈജു പറഞ്ഞു. നാട്ടിലെ ഫിക്‌സഡ് നിക്ഷേപം എല്ലാം ഭാര്യയുടെ അമ്മ കൈക്കലാക്കിയതായും തന്നെ ഇപ്പോള്‍ അവരെല്ലാം ചേര്‍ന്ന് തന്നെ ആട്ടി പുറത്താക്കി എന്നും ബൈജു രാജു പറഞ്ഞു. ഇതിനിടെ ഭാര്യക്ക് വിവാഹിതനായ മറ്റൊരാളുമായി ലൈംഗിക ബന്ധം ഉണ്ടെന്നും മകളെ തന്നില്‍ നിന്നും അകറ്റി എന്നും അദ്ദേഹം പുറത്തുവിട്ട വീഡിയോയില്‍ ആരോപിച്ചു. ഭാര്യയുടെ കുറ്റസമ്മത വീഡിയോ ബൈജു തന്നെ വീഡിയോയിൽ പുറത്ത് വിട്ടിട്ടുണ്ട്. അതിൽ ഭാര്യ തനിക്ക് ടോജോ എന്ന ആളുമായുള്ള ബന്ധത്തെ കുറിച്ച് സമ്മതിക്കുന്നുണ്ട്. ബൈജു ദേഷ്യപ്പെടുന്നതിനാൽ ആണ് അയാളുമായി ബന്ധമായതിനാണ് ഇവർ വീഡിയോയിൽ പറയുന്നത്.

‘ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാന്‍ കഴിയും? എന്റെ വേദനകള്‍ എല്ലാവരില്‍ നിന്നും ഞാന്‍ മറയ്ക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ എനിക്കത് കഴിയില്ല. കാരണം ഞാന്‍ അങ്ങേയറ്റം സമ്മര്‍ദ്ദത്തിലാണ്. ഇത് എന്റെ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും ബാധിക്കുന്നു. എനിക്കിപ്പോള്‍ ഉറക്കമില്ലാത്ത രാത്രികളാണ് അത് എനിക്ക് സഹിക്കാന്‍ കഴിയില്ല. എനിക്ക് പെട്ടെന്ന് ആശ്വാസം വേണം. അതിനാല്‍ ഞാന്‍ ആത്മഹത്യ ചെയ്യുന്നു. താഴെപ്പറയുന്ന ആളുകള്‍ എന്റെ ആത്മഹത്യക്ക് ഉത്തരവാദികളാണ്,’ ബൈജു രാജു വ്യക്തമാക്കി.ഇതോടൊപ്പം, അദ്ദേഹത്തിന്റെ വീട്ടുകാരുടെ അഡ്രസ്, അവരുടെ പാസ്‌പോര്‍ട്ട് നമ്ബര്‍, അവര്‍ക്ക് ന്യൂസിലാന്‍ഡിലുള്ള രജിസ്‌ട്രേഷന്‍ നമ്ബര്‍, ജോലി സ്ഥലത്തെ വിലാസം, വീടിന്റെ വിലാസം, നാട്ടിലെ വീടിന്റെ വിലാസം ഇതൊക്കെ വളരെ കൃത്യമായി അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ബൈജു നല്ല ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു ജീവിച്ചു കാണിക്കണമായിരുന്നു എന്നാണു സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ തന്റെ മാതാപിതാക്കളെ പോലും ഭാര്യവീട്ടുകാർ വെറുതെ വിടുന്നില്ലെന്ന് അദ്ദേഹം കരഞ്ഞു കണ്ടു പറയുന്നു. എന്തായാലും ഭാര്യ വീട്ടുകാരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയർ ഷോയ്ക്കിടെ നിയന്ത്രണം നഷ്ടപ്പെട്ട് യുദ്ധവിമാനം താഴേക്ക് പതിച്ചു ;

0
ഗ്രീക്ക്: ഏഥൻസിന് സമീപമുള്ള തനാഗ്ര വ്യോമതാവളത്തിൽ നടന്ന വാർഷിക വ്യോമ പ്രദർശനത്തിനിടയിൽ...

കഴിഞ്ഞ മാസം ചെങ്കോട്ടയില്‍ നല്‍കിയത് ഹോമിയോപ്പതി ഡോസ് : ദിമാഗി നക്സൽ പരാമർശം ആവർത്തിച്ച്...

0
ന്യൂഡൽഹി: ദിമാഗി നക്‌സല്‍ പരാമര്‍ശം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...

വ്യാപാര യുദ്ധങ്ങൾക്കിടയിലും അനുനയ നീക്കം ; ചൈനീസ് പ്രസിഡന്റിനായി വിരുന്ന് ഒരുക്കാൻ യു.എസ് പ്രസിഡന്റ്

0
വാഷിംഗ്ടൺ :ഇറാനുമായുള്ള സാമ്പത്തിക ബന്ധത്തെച്ചൊല്ലി അമേരിക്കയും ചൈനയും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ,...

ചികിത്സാ സഹായമായി സമാഹരിച്ച തുകയിൽ നിന്ന് പണം തട്ടിയെന്ന് പരാതി; ‘മല്ലു ബോയ്‌സ്’ വ്‌ളോഗർക്കെതിരെ...

0
തിരുവനന്തപുരം: മല്ലു ബോയ്‌സ് അക്കൗണ്ട് ഉടമ രാജേഷിനെതിരെ ഗുരുതര ആരോപണവുമായി തിരുവനന്തപുരം...