അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ച കേസില്‍ ; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അപകടത്തില്‍പ്പെട്ട വാഹനത്തില്‍നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ച കേസിലെ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. മലപ്പുറം വെളിയങ്കോട് പൂലാക്കല്‍ വീട്ടില്‍ സമീര്‍ (41), വെളിയങ്കോട് പനക്കാട് വീട്ടില്‍ മുഹമ്മദ് ജസീബ് (22) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജില്ല സെഷന്‍സ് ജഡ്ജ് തള്ളിയത്.

ജൂലൈ 29ന് പുലര്‍ച്ചെ മതിലകം സി.കെ വളവില്‍ അരിയും പഞ്ചസാരയും കയറ്റിയ ലോറി മറിഞ്ഞിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ പോലീസ് പരിശോധനയിലാണ് ചാക്കുകള്‍ക്കടിയില്‍ ഒളിപ്പിച്ച ഹാന്‍സ് അടക്കമുള്ള നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്. അപകടത്തിന് പിന്നാലെ ലോറിയിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതികള്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...