ചേര്‍ത്തല: കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റാരോപിതയായ പതിമൂന്നുകാരിക്ക് ജാമ്യം. ആലപ്പുഴ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കുറ്റാരോപിതരായ മൂന്ന് പ്രായ പൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ആഗസ്റ്റ് 15ന് രാത്രിയാണ് കൊല്ലം പരവൂര്‍ കൊച്ചാലുംമൂട് സ്വദേശിയായ 67കാരന്‍ കൊല്ലപ്പെട്ടത്. മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകം. അപ്പൂപ്പന്‍ ശാസിച്ചതിനാലാണ് മോഷണം നടത്താന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ‘ഞാന്‍ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമിക്കുന്നത് അപ്പൂപ്പന്‍ കണ്ടു. തുടര്‍ന്ന് അപ്പൂപ്പന്‍ ശാസിക്കുകയും ചെയ്തു. അതുകൊണ്ടാണ് മോഷണം നടത്താന്‍ സുഹൃത്തിനോട് ആവശ്യപ്പെട്ടത്. കവര്‍ച്ച നടത്തിയ ശേഷം സുഹൃത്ത് വീഡിയോ കോളിലൂടെ വീടിന്റെ അകം കാണിച്ചുതന്നു. അപ്പോഴാണ് അപ്പൂപ്പന്‍ മരിച്ച വിവരം അറിഞ്ഞത്, ‘ എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























